വിവാഹാഭ്യര്‍ത്ഥന കടലിന് അടിയില്‍ വെച്ച് നടത്തിയ യുവാവിന് ദാരുണാന്ത്യം

കാമുകിയോടുള്ള വിവാഹാഭ്യര്ത്ഥന വ്യത്യസ്തമാക്കാന് ശ്രമിച്ച യുവാവിന് ദാരുണാന്ത്യം.
 | 
വിവാഹാഭ്യര്‍ത്ഥന കടലിന് അടിയില്‍ വെച്ച് നടത്തിയ യുവാവിന് ദാരുണാന്ത്യം

കാമുകിയോടുള്ള വിവാഹാഭ്യര്‍ത്ഥന വ്യത്യസ്തമാക്കാന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. കടലിന് അടിയില്‍ വെച്ച് വിവാഹാഭ്യര്‍ത്ഥന നടത്തിയ അമേരിക്കക്കാരനായ സ്റ്റീവന്‍ വെബര്‍ തൊട്ടുപിന്നാലെ മുങ്ങി മരിക്കുകയായിരുന്നു. ടാന്‍സാനിയയിലെ പേമ്പ ദ്വീപില്‍ ഹോളിഡേയ്ക്ക് എത്തിയതായിരുന്നു സ്റ്റീവനും കാമുകി കെനേഷ അന്റോയിനും. മാന്റ റിസോര്‍ട്ടിലെ വെള്ളത്തിനുള്ളില്‍ മുറിയോടു കൂടിയ ക്യാബിനിലായിരുന്നു ഇവര്‍ താമസിച്ചത്. ഈ ക്യാബിന് പുറത്ത് വെളളത്തില്‍ മുങ്ങിയാണ് സ്റ്റീവന്‍ വിവാഹാഭ്യര്‍ത്ഥന എഴുതിയ പേപ്പര്‍ കാമുകിയ കാണിച്ചത്.

വിവാഹാഭ്യര്‍ത്ഥന കാമുകി കണ്ടതിന് ശേഷം വിവാഹ മോതിരവും സ്റ്റീവന്‍ എടുത്ത് കാണിച്ചു. പിന്നീട് നീന്തിപ്പോയ സ്റ്റീവന്‍ പക്ഷേ മരണത്തിലേക്കായിരുന്നു നീങ്ങിയത്. 30 മീറ്റര്‍ ആഴത്തില്‍ സ്റ്റീവന്‍ മുങ്ങി മരിച്ചത് തന്റെ കാമുകിയുടെ മറുപടി വാക്കുകള്‍ കേള്‍ക്കാതെയായിരുന്നു. കെനേഷയുടെ ഫെയിസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ ദുരന്തകഥ പുറത്തെത്തിയത്. അടുത്ത ജന്മത്തില്‍ നമുക്ക് വിവാഹിതരാകാമെന്ന് സ്റ്റീവന്റെ ചിത്രങ്ങളും വീഡിയോയും ഉള്‍പ്പെടുത്തി കെനേഷ കുറിച്ചു.

വീഡിയോ കാണാം

Yes! Yes! Yes!

Posted by Kenesha Antoine on Friday, September 20, 2019

There are no words adequate enough to honor the beautiful soul that is Steven Weber, Jr. You were a bright light to…

Posted by Kenesha Antoine on Friday, September 20, 2019