കിരീടാവകാശിയുടെ മരണ വാര്‍ത്ത തള്ളി സൗദി; മാധ്യമങ്ങള്‍ക്ക് മുന്നിലെത്തന്‍ തയ്യാറാവാതെ മുഹമ്മദ് ബിന്‍ സല്മാന്; ദുരൂഹത തുടരുന്നു
കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ തള്ളി സൗദി സര്‍ക്കാര്‍ വൃത്തങ്ങള്‍. ഇതോടപ്പം അദ്ദേഹത്തിന്റെ പുതിയ ചിത്രവും സൗദി പുറത്തുവിട്ടു. എന്നാല്‍ കഴിഞ്ഞ 15 ലേറെ ദിവസങ്ങളായി മാധ്യമങ്ങളെയോ ജനങ്ങളെയോ കാണാന്‍ തയ്യാറാവാത്ത അദ്ദേഹത്തിന്റെ കാര്യത്തില്‍ ദുരൂഹത തുടരുന്നതായി ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏപ്രില്‍ 21ന് റിയാദിലെ രാജകൊട്ടാരത്തിനുനേരെ നടന്ന ആക്രമണത്തില്‍ രണ്ടുതവണ വെടിയേറ്റ മുഹമ്മദ് ബിന്‍ സല്മാന് കൊല്ലപ്പെട്ടെന്നാണ് കെയ്ഹാന് പത്രം റിപ്പോര്‍ട്ടു ചെയ്യുന്നത്. ഭരണം അട്ടിമറിക്കാന്‍ ലക്ഷ്യമിട്ട് പല ഗ്രൂപ്പുകളും മുഹമ്മദ് ബിന്‍ സല്‍മാനെ വധിക്കാന്‍ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരു അറബ് രാഷ്ട്രത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് അയച്ച രഹസ്യ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് കെയ്ഹാന് പത്രം സല്‍മാന്റെ കൊലപാതകം സ്ഥിരീകരിച്ചിരിക്കുന്നത്.

എന്നാല്‍ അന്ന് നടന്നത് വലിയ ആക്രമണമായിരുന്നില്ലെന്ന് സൗദി വൃത്തങ്ങള്‍ പറയുന്നു. ഇപ്പോള്‍ പുറത്തുവിട്ട ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ചെയ്തതാണെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് ഡ്രൈവിംഗിനും സ്റ്റേഡിയത്തില്‍ പ്രവേശനത്തിനും അനുമതി, വിവിധ മേഖലകളില്‍ നിയമനം. അബായ ധരിക്കുന്നതില്‍ ഇളവ്, കൂടാതെ 35 വര്‍ഷത്തെ സിനിമാ വിലക്ക് നീക്കി തിയേറ്ററുകള്‍ ആരംഭിക്കുകയും ചെയ്ത ഭരണ തീരുമാനങ്ങള്‍ എടുത്തത് സല്മാന് രാജാവായിരുന്നു.