യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ ഭര്‍ത്താവിനെ ഭാര്യ പോലീസിന് കൈമാറി

ഭര്ത്താവ് മറ്റൊരു യുവതിയുടെ കുളിമുറി ദൃശ്യങ്ങള് പകര്ത്തിയതായി വ്യക്തമായ ഭാര്യ പരാതിക്കാരിയൊടപ്പം നില്ക്കുകയായിരുന്നു.
 | 
യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ ഭര്‍ത്താവിനെ ഭാര്യ പോലീസിന് കൈമാറി

ദുബായ്: യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ ഭര്‍ത്താവിനെ പോലീസിനെ ഏല്‍പ്പിച്ച് ഭാര്യ. യു.എ.ഇയിലാണ് സംഭവം. ഭര്‍ത്താവ് മറ്റൊരു യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയതായി വ്യക്തമായ ഭാര്യ പരാതിക്കാരിയൊടപ്പം നില്‍ക്കുകയായിരുന്നു. ഭര്‍ത്താവിനെ പിടികൂടാന്‍ യുവതിക്കൊപ്പം ചേര്‍ന്ന് പോലീസിനെ സഹായിക്കുകയും ചെയ്തു. കഴിഞ്ഞ മാര്‍ച്ച് ഏഴിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

ഫ്‌ലാറ്റിലെ കുളിമുറിയിലെ ജനലിലൂടെ പ്രതി യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം നടത്തി. എന്നാല്‍ ജനലിലൂടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന പ്രതിയെ യുവതി കണ്ടതോടെ അവര്‍ ബഹളം വെച്ചു. എന്നാല്‍ വീട്ടുകാരെത്തുന്നതിന് മുന്‍പ് തന്നെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ കൃത്യമായി തിരിച്ചറിയാന്‍ ബന്ധുക്കള്‍ക്കോ യുവതിക്കോ സാധിച്ചില്ല.

പിന്നീട് നടത്തിയ അന്വേഷണത്തില്‍ പ്രതി ഫ്‌ലാറ്റില്‍ നിന്ന് ഓടുന്നത് സിസിടിവിയില്‍ പതിഞ്ഞതായി പരാതിക്കാരിക്ക് ബോധ്യമായി. തുടര്‍ന്ന് പ്രതി സ്ഥലത്ത് നിന്ന് മുങ്ങി. സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഭാര്യ പ്രതിയെ വിളിച്ചുവരുത്തി. സ്ഥലത്ത് ഇയാളറിയാതെ തമ്പടിച്ചിരുന്ന പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം പോലീസിനോട് കുറ്റസമ്മതം നടത്തിയ പ്രതി പക്ഷേ കോടതിയില്‍ മൊഴിമാറ്റി.