റോഡിലൂടെ നഗ്‌നയായി നടന്ന വിദേശ വനിത ബഹ്‌റൈനില്‍ അറസ്റ്റില്‍

റോഡിലൂടെ നഗ്നയായി നടന്ന വിദേശ വനിത ബഹ്റൈനില് അറസ്റ്റില്. തിരക്കേറിയ റോഡില്ക്കൂടി നഗ്നയായി നടന്ന 32 കാരിയായ വിദേശ വനിതയെ അറസ്റ്റ് ചെയ്തതായി ബഹ്റൈന് ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല് വിദേശ വനിതയെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് പങ്കുവെക്കാന് അധികൃതര് തയ്യാറായിട്ടില്ല. ഇവര്ക്ക് മാനസിക പ്രശ്നമുള്ളതായി നേരത്തെ ചിലര് സമൂഹ മാധ്യമങ്ങളില് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല് ഇത് സംബന്ധിച്ച വിവരങ്ങള് ലഭ്യമല്ല.
 | 

റോഡിലൂടെ നഗ്‌നയായി നടന്ന വിദേശ വനിത ബഹ്‌റൈനില്‍ അറസ്റ്റില്‍

മനാമ: റോഡിലൂടെ നഗ്‌നയായി നടന്ന വിദേശ വനിത ബഹ്‌റൈനില്‍ അറസ്റ്റില്‍. തിരക്കേറിയ റോഡില്‍ക്കൂടി നഗ്‌നയായി നടന്ന 32 കാരിയായ വിദേശ വനിതയെ അറസ്റ്റ് ചെയ്തതായി ബഹ്‌റൈന്‍ ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ വിദേശ വനിതയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ഇവര്‍ക്ക് മാനസിക പ്രശ്‌നമുള്ളതായി നേരത്തെ ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.

ബഹ്‌റൈനിലെ നിയമപ്രകാരം പൊതുനിരത്തില്‍ നഗ്‌നമായി നടക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. ശരീഅത്ത് നിയമപ്രകാരം ജയില്‍ ശിക്ഷയും വന്‍തുക പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. വനിതയുടെ കൂടെ ആരുമുണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടില്ല. തിരക്കേറിയ റോഡിലൂടെ ഒരു വനിത നടക്കുന്നതായുള്ള ദൃശ്യങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് ഇവരെ കാപ്പിറ്റല്‍ ഗവര്‍ണ്ണറേറ്റ് പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

റോഡിലൂടെ നഗ്‌നയായി നടക്കുന്ന സമയത്ത് നിരവധിയാളുകള്‍ ഇവരെ ചോദ്യം ചെയ്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരുടെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം തെളിഞ്ഞാല്‍ ഒരു വര്‍ഷത്തിലധികം തടവ് ശിക്ഷ ലഭിക്കും.