നാല് വയസുകാരനെ ദൃക്‌സാക്ഷിയാക്കി അമ്മയുടെ തലയറുത്ത് മാറ്റി; മകള്‍ അറസ്റ്റില്‍

റീത്തയെ കൊലപ്പെടുത്താന് മകളെ പ്രേരിപ്പിച്ചതെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് ചോദ്യം ചെയ്യല് തുടരുകയാണ്.
 | 
നാല് വയസുകാരനെ ദൃക്‌സാക്ഷിയാക്കി അമ്മയുടെ തലയറുത്ത് മാറ്റി; മകള്‍ അറസ്റ്റില്‍

സിഡ്‌നി: നാല് വയസുകാരനെ ദൃക്‌സാക്ഷിയാക്കി അമ്മയുടെ തലയറുത്ത് മാറ്റിയ മകള്‍ പോലീസ് പിടിയില്‍. ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് സംഭവം. 57 വയസുള്ള റീത്ത കാമിലേരിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. റീത്തയെ കൊലപ്പെടുത്താന്‍ മകളെ പ്രേരിപ്പിച്ചതെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്.

തലവേര്‍പെട്ട നിലയിലായിരുന്നു റീത്തയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ സംഭവ സ്ഥലത്ത് വെച്ച് പോലീസിന് റീത്തയുടെ തല കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് തലയുമായി മകളെ കണ്ടെത്തിയത്. കൊലപാതകത്തിനായി ഒന്നിലധികം ആയുധങ്ങള്‍ പ്രതി ഉപയോഗിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച പ്രതിയെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് കോടതിയില്‍ ഹാജരാക്കിയത്.

‘സംഭവത്തിന്റെ ആഘാതം വിട്ടുമാറുന്നതിന് മുന്‍പ് എന്നെ ജയിലില്‍ അടയ്ക്കരുത്. എന്റെ കൈകള്‍ ഇപ്പോഴും വിറയ്ക്കുകയാണ്. എനിക്ക് ഈ രക്തക്കറകള്‍ പോലും സ്വയം കഴുകി കളയാന്‍ കഴിയുന്നില്ല’ പ്രതി കോടതിയില്‍ പറഞ്ഞു. സംഭവത്തിന് ദൃക്‌സാക്ഷിയാകേണ്ടി വന്ന നാല് വയസുകാരനും ആശുപത്രിയിലാണ്.