ഡൊണാള്‍ഡ് ട്രംപ് ലൈംഗികമായി അധിക്ഷേപിച്ചെന്ന് എഴുത്തുകാരിയുടെ വെളിപ്പെടുത്തല്‍
വാഷിങ്ടണ്: അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിനെതിരെ ലൈംഗികാരോപണം. പ്രശസ്ത എഴുത്തുകാരിയും കോളമിസ്റ്റുമായ ഇ ജീന് കരോളാണ് വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. 1990കളുടെ മധ്യത്തില് ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ട്രയല് റൂമില് വെച്ച് ലൈംഗികമായി അധിക്ഷേപിക്കാന് ശ്രമിക്കുകയും എതിര്ത്തപ്പോള് ശാരീരികമായി കീഴ്പ്പെടുത്തിയെന്നുമാണ് കരോള് വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം ആരോപണം നിഷേധിച്ച് ട്രംപ് രംഗത്ത് വന്നു. കരോള് എന്ന സ്ത്രീയെ ഒരിക്കല്പ്പോലും കണ്ടിട്ടില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ന്യൂയോര്ക്ക് മാഗസിന്’ പ്രസിദ്ധീകരിച്ച കവര് സ്റ്റോറിയില് കരോള് പറയുന്നങ്ങിനെ;
ട്രംപ് റിയല് എസ്റ്റേറ്റ് വ്യവസായത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന 1995-നും 1996-നും ഇടയിലാണ് സംഭവം നടക്കുന്നത്. അന്ന് 52 വയസ്സുണ്ടായിരുന്നു എനിക്ക്. തന്റെ പെണ്‍സുഹൃത്തിന് സമ്മാനം തെരഞ്ഞെടുക്കുന്നതിന് സഹായിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടതനുസരിച്ച് അവര്‍ക്കായി ഞാന്‍ ഒരു സ്യൂട്ട് തെരഞ്ഞെടുത്തു. അത് ധരിക്കാന്‍ ട്രംപ് നിര്‍ബന്ധിച്ചപ്പോള്‍ ട്രയല്‍ റൂമിലേക്ക് എത്തിയ തന്നെ ലൈംഗികമായി അധിക്ഷേപിക്കാന്‍ ട്രംപ് ശ്രമം നടത്തി. അതിക്രമം തടയാന്‍ ശ്രമിച്ച എന്റെ കൈകള്‍ ബലമായി പിടിച്ചുകെട്ടിയ ശേഷം റൂമിലെ ഭിത്തിയോട് ട്രംപ് ചേര്‍ത്തുനിര്‍ത്തി. കരോള്‍ വിശദമാക്കുന്നു.
അമേരിക്കന്‍ പ്രസിഡന്റുമാരുടെ ചരിത്രത്തില്‍ ഇത്രയധികം വിവാദത്തില്‍പ്പെട്ട മറ്റൊരാള്‍ ഉണ്ടാവില്ലെന്നാണ് ട്രംപിന് വിമര്‍ശകര്‍ നല്‍കുന്ന വിശേഷണം. നാക്കു പിശക്, ശാസ്ത്രീയ കാര്യങ്ങളിലെ അജ്ഞത, വിദേശ രാജ്യങ്ങളോടുള്ള നിലപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ലൈംഗിക കുറ്റകൃത്യങ്ങള്‍ തുടങ്ങി ട്രംപിനെതിരെ ഉയരാത്ത ആരോപണങ്ങള്‍ ഒന്നുമില്ലെന്നാണ് പ്രതിപക്ഷ നേതാക്കള്‍ ആരോപിക്കുന്നത്. പുതിയ ആരോപണത്തിലും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.
“I made a list of hideous men in my life. It includes the president — who assaulted me in the dressing room of Bergdorf Goodman 23 years ago” https://t.co/4nvDE0pV0h
— New York Magazine (@NYMag) June 21, 2019