അഭിനന്ദനെ വിട്ടയക്കൂ എന്ന് ഇമ്രാന്‍ ഖാനോട് പാക് എഴുത്തുകാരി ഫാത്തിമ ഭൂട്ടോ

പാക് പിടിയിലായ ഇന്ത്യന് വ്യോമസേനാ പൈലറ്റ് അഭിനന്ദന് വര്ത്തമാനെ വിട്ടയക്കാന് പാക് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് പാകിസ്ഥാനി എഴുത്തുകാരി ഫാത്തിമ ഭൂട്ടോ. മുന് പാകിസ്ഥാന് പ്രസിഡന്റ് സുള്ഫിക്കര് അലി ഭൂട്ടോയുടെ പേരക്കുട്ടിയും ബേനസീര് ഭൂട്ടോയുടെ അനന്തരവളുമാണ് ഫാത്തിമ ഭൂട്ടോ. താനുള്പ്പെടുന്ന പാത് യുവത്വം ഇന്ത്യന് വിംഗ് കമാന്ഡറെ വിട്ടയക്കണമെന്ന ആവശ്യമാണ് രാജ്യത്തോട് ഉന്നയിക്കുന്നതെന്ന് ഫാത്തിമ ന്യൂയോര്ക്ക് ടൈംസില് എഴുതി.
 | 
അഭിനന്ദനെ വിട്ടയക്കൂ എന്ന് ഇമ്രാന്‍ ഖാനോട് പാക് എഴുത്തുകാരി ഫാത്തിമ ഭൂട്ടോ

ന്യൂയോര്‍ക്ക്: പാക് പിടിയിലായ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാനെ വിട്ടയക്കാന്‍ പാക് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് പാകിസ്ഥാനി എഴുത്തുകാരി ഫാത്തിമ ഭൂട്ടോ. മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ പേരക്കുട്ടിയും ബേനസീര്‍ ഭൂട്ടോയുടെ അനന്തരവളുമാണ് ഫാത്തിമ ഭൂട്ടോ. താനുള്‍പ്പെടുന്ന പാത് യുവത്വം ഇന്ത്യന്‍ വിംഗ് കമാന്‍ഡറെ വിട്ടയക്കണമെന്ന ആവശ്യമാണ് രാജ്യത്തോട് ഉന്നയിക്കുന്നതെന്ന് ഫാത്തിമ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതി.

നമ്മള്‍ അനാഥരുടെ ഉപഭൂഖണ്ഡമാകരുത്. യുദ്ധത്തിനായി നാം ആയുസ്സ് മുഴുവന്‍ മാറ്റിവെച്ചു. പാക് സൈന്യമോ ഇന്ത്യന്‍ സൈന്യമോ കൊല്ലപ്പെടുന്നത് എനിക്ക് കാണേണ്ടെന്നും ഫാത്തിമ കുറിച്ചു. സംസാരിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ തലമുറയാണ് തന്റേത്. സമാധാനത്തിനുവേണ്ടി സംസാരിക്കാന്‍ തങ്ങള്‍ക്ക് ഭയമില്ല. വര്‍ഷങ്ങളോളം നീണ്ട സൈനിക ഏകാധിപത്യ ഭരണവും തീവ്രവാദവും യുദ്ധത്തോടുള്ള ആഭിമുഖ്യം ഇല്ലാതാക്കുകയും സഹിഷ്ണുത വളര്‍ത്തുകയും ചെയ്തു.

തന്റെ രാജ്യം ഇത്ര സമാധാനപരമായി അയല്‍രാജ്യമായ ഇന്ത്യയോട് പെരുമാറുന്നത് ഇതിനു മുമ്പ് കണ്ടിട്ടില്ല. രണ്ട് ആണവ ശക്തികള്‍ തമ്മില്‍ ഇത്രയും രൂക്ഷമായ ട്വിറ്റര്‍ യുദ്ധം നടക്കുന്നതും ആദ്യമായാണ് കാണുന്നതെന്നും ഫാത്തിമ എഴുതുന്നു.