റെസ്ലിംഗ് താരം കെയിന്‍ അമേരിക്കയില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയാകുന്നു

വേള്ഡ് റെസ്ലിംഗ് എന്റര്ടെയിന്മെന്റ് മത്സരങ്ങളില് സുപരിചിതമായ പേരാണ് കെയിന്. എതിരാളികളെ നിര്ദ്ദയം പ്രഹരിക്കുന്ന കെയിന് രാഷ്ട്രീയത്തിന്റെ റിങ്ങിലും ഒരു കൈ നോക്കാനിറങ്ങിയിരിക്കുകയാണ്. അമേരിക്കയിലെ ടെന്നസിയിലെ നോക്സ് പട്ടണത്തില് ഇദ്ദേഹം മേയര് തെരഞ്ഞെടുപ്പില് മത്സരിക്കുന്നുവെന്നാണ് റിപ്പോര്ട്ട്. റിങ്ങില് കെയിന് എന്നാണ് അറിയപ്പെടുന്നതെങ്കിലും ഗ്ലെന് ജേക്കബ്സ് എന്നാണ് ഇദ്ദേഹത്തിന്റെ യഥാര്ത്ഥ പേര്.
 | 

റെസ്ലിംഗ് താരം കെയിന്‍ അമേരിക്കയില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയാകുന്നു

വേള്‍ഡ് റെസ്ലിംഗ് എന്റര്‍ടെയിന്‍മെന്റ് മത്സരങ്ങളില്‍ സുപരിചിതമായ പേരാണ് കെയിന്‍. എതിരാളികളെ നിര്‍ദ്ദയം പ്രഹരിക്കുന്ന കെയിന്‍ രാഷ്ട്രീയത്തിന്റെ റിങ്ങിലും ഒരു കൈ നോക്കാനിറങ്ങിയിരിക്കുകയാണ്. അമേരിക്കയിലെ ടെന്നസിയിലെ നോക്‌സ് പട്ടണത്തില്‍ ഇദ്ദേഹം മേയര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. റിങ്ങില്‍ കെയിന്‍ എന്നാണ് അറിയപ്പെടുന്നതെങ്കിലും ഗ്ലെന്‍ ജേക്കബ്‌സ് എന്നാണ് ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്.

സ്വന്തമായി ഒരു ഇന്‍ഷുറന്‍സ് കമ്പനിയും ഇയാള്‍ സ്വന്തമായി നടത്തുന്നുണ്ട്. മേയര്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ 17 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കെയിന്‍ വിജയിച്ചത്. റെസ്ലര്‍ എന്ന മേല്‍വിലാസമാണ് ഈ സ്ഥാനത്തേക്ക് ജനങ്ങള്‍ തന്നെ തെരഞ്ഞെടുക്കാന്‍ കാരണമെന്നാണ് കെയിന്‍ പറയുന്നത്. 7 അടി ഉയരവും 300 പൗണ്ട് ഭാരവുമുള്ള ഭീമാകാരനായ കെയിന് ഇപ്പോള്‍ 51 വയസ് പ്രായമുണ്ട്.

റെസ്ലിംഗ് താരം കെയിന്‍ അമേരിക്കയില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയാകുന്നു

ദശകങ്ങളോളം നീണ്ട റെസ്ലിംഗ് കരിയറില്‍ റോക്ക് എന്നറിയപ്പെടുന്ന ഡ്വെയിന്‍ ജോണ്‍സണ്‍, ഹള്‍ക്ക് ഹോഗന്‍ എന്നിവര്‍ക്കൊപ്പം ടീമംഗമായിട്ടുണ്ട്. ഇരുവരും രാഷ്ട്ട്രീയത്തില്‍ ഒരു കൈനോക്കിയിട്ടുള്ളവരാണ്. റെസ്ലിംഗ് വേദികളില്‍ ബിഗ് റെഡ് മെഷീന്‍ എന്നറിയപ്പെടുന്ന കെയിന് ഡെമോക്രാറ്റ് ലിന്‍ഡ ഹെയ്‌നിയായിരിക്കും എതിരാളിയെന്നാണ് കരുതുന്നത്.