യെമനില്‍ മലയാളി യുവതിക്ക് വധശിക്ഷ; മോചനത്തിന് സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി യുവതി

യെമനില് മലയാളി യുവതിക്ക് വധശിക്ഷ. പാലക്കാട്, കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയ എന്ന നഴ്സിനാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. തന്റെ മോചനത്തിന് സഹായിക്കണമെന്നാവശ്യപ്പെട്ട് ഇവര് സര്ക്കാരിന് കത്തയച്ചു. ദുരിതവും പീഡനങ്ങളും സഹിക്കാന് കഴിയാതെയാണ് കടുംകൈ ചെയ്യേണ്ടി വന്നതെന്ന് കത്തില് നിമിഷപ്രിയ പറയുന്നു.
 | 

യെമനില്‍ മലയാളി യുവതിക്ക് വധശിക്ഷ; മോചനത്തിന് സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി യുവതി

കൊച്ചി: യെമനില്‍ മലയാളി യുവതിക്ക് വധശിക്ഷ. പാലക്കാട്, കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയ എന്ന നഴ്‌സിനാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. തന്റെ മോചനത്തിന് സഹായിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ സര്‍ക്കാരിന് കത്തയച്ചു. ദുരിതവും പീഡനങ്ങളും സഹിക്കാന്‍ കഴിയാതെയാണ് കടുംകൈ ചെയ്യേണ്ടി വന്നതെന്ന് കത്തില്‍ നിമിഷപ്രിയ പറയുന്നു.

യെമന്‍ സ്വദേശിയായ തലാല്‍ അബ്ദുമഹ്ദി എന്ന യുവാവിനെയാണ് ഇവര്‍ കൊലപ്പെടുത്തിയത്. മൃതദേഹം വീടിനു മുകളിലെ ജലസംഭരണിയില്‍ നിന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു. തലാലിനൊപ്പം ക്ലിനിക്ക് നടത്തുകയായിരുന്നു ഇവര്‍. അയാള്‍ തന്റെ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ച് നാട്ടിലേക്ക് വിടാതെ പീഡിപ്പിക്കുകയും ലൈംഗിക വൈകൃതങ്ങള്‍ക്കുവേണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായി നിമിഷ പറയുന്നു. തലാല്‍ ലക്ഷക്കണക്കിനു രൂപ തന്നില്‍ നിന്ന് തട്ടിയെടുത്തെന്ന ആരോപണവും നിമിഷ ഉന്നയിക്കുന്നുണ്ട്.

2014ലാണ് ക്ലിനിക്ക് തുടങ്ങുന്നതിനായി തലാലിന്റെ സഹായം തേടിയത്. പിന്നീട് താന്‍ ഭാര്യയാണെന്ന് തലാല്‍ പലരെയും പറഞ്ഞ് വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കുകയും സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത് വില്‍ക്കുകയും ക്ലിനിക്കിലെ വരുമാനം തട്ടിയെടുക്കുകയും ചെയ്തു.

യെമനിലെ മാരിബ് ജയിലില്‍ നിന്ന് വധശിക്ഷ കാത്ത് കഴിയുന്നവരെ പാര്‍പ്പിക്കുന്ന അല്‍ബെയ്ദ ജയിലിലേക്കു നിമിഷയെ മാറ്റിയിരിക്കുകയാണ് ഇപ്പോള്‍. നിമിഷയുടെ മോചനത്തിനായി പണം നല്‍കാന്‍ മാരിബ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ശ്രമിച്ചു വരികയാണ്. സര്‍ക്കാര്‍ സഹായം കൂടിയുണ്ടെങ്കില്‍ ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.