റെയില്‍വേ ട്രാക്കിലേക്ക് വീണ കുട്ടിയെ യുവാവ് സാഹസികമായി രക്ഷപ്പെടുത്തി; വീഡിയോ

റെയില് വേ ട്രാക്കില് വീണ കുട്ടി തലനാരിഴക്ക് രക്ഷപ്പെട്ടു. രണ്ട് വയസ്സുകാരനായ മുഹമ്മദ് തന്റെ മാതാവിനൊപ്പം റെയില് വേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിനടുത്ത് ഇരിക്കുകയായിരുന്നു. പെട്ടന്ന് റെയില്വേ ട്രാക്കിന്റെ സമീപത്തേക്ക് ഓടിയ മുഹമ്മദ് കാല് തെറ്റി താഴെ ട്രാക്കിലേക്ക് വീഴുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് തീവണ്ടി സമീപത്തു കൂടി കടന്നു പോകാത്തത് വന് ദുരന്തമാണ് ഒഴിവായത്.
 | 

റെയില്‍വേ ട്രാക്കിലേക്ക് വീണ കുട്ടിയെ യുവാവ് സാഹസികമായി രക്ഷപ്പെടുത്തി; വീഡിയോ

റെയില്‍ വേ ട്രാക്കില്‍ വീണ കുട്ടി തലനാരിഴക്ക് രക്ഷപ്പെട്ടു. രണ്ട് വയസ്സുകാരനായ മുഹമ്മദ് തന്റെ മാതാവിനൊപ്പം റെയില്‍ വേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിനടുത്ത് ഇരിക്കുകയായിരുന്നു. പെട്ടന്ന് റെയില്‍വേ ട്രാക്കിന്റെ സമീപത്തേക്ക് ഓടിയ മുഹമ്മദ് കാല്‍ തെറ്റി താഴെ ട്രാക്കിലേക്ക് വീഴുകയായിരുന്നു. സംഭവം നടക്കുന്ന സമയത്ത് തീവണ്ടി സമീപത്തു കൂടി കടന്നു പോകാത്തത് വന്‍ ദുരന്തമാണ് ഒഴിവായത്.

സമീപത്തുണ്ടായിരുന്ന യുവാവിന്റെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്. കുട്ടി വീണ ട്രാക്കിലേക്ക് എടുത്തു ചാടിയ യുവാവ് നിലത്തു വീണ് കിടക്കുകയായിരുന്ന രണ്ട് വയസ്സുകാരനെ ട്രാക്കില്‍ നിന്നും പ്ലാറ്റ് ഫോമിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. യുവാവിന്റെ ധീരമായ പ്രവര്‍ത്തിയെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയകളില്‍ ആളുകള്‍ രംഗത്തു വന്നു.