സാംബിയൻ പ്രസിഡന്റ് മൈക്കിൾ സാറ്റ അന്തരിച്ചു

ദക്ഷിണാഫ്രിക്കൻ രാജ്യമായ സാംബിയയുടെ പ്രസിഡന്റ് മൈക്കിൾ സാറ്റ (77) അന്തരിച്ചു. ചികിത്സയിലായിരിക്കെ ലണ്ടനിലെ കിംഗ് എഡ്വാർഡ് ആശുപത്രിയിൽ വച്ചായിരുന്നു മരണം. എന്നാൽ രോഗം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. കൂടുതൽ വിവരങ്ങൾ ആക്ടിംഗ് പ്രസിഡന്റ് എഡ്ഗർ ലുങ്ഗു പുറത്തുവിടുമെന്നും സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
 | 

സാംബിയൻ പ്രസിഡന്റ് മൈക്കിൾ സാറ്റ അന്തരിച്ചു
ലുസാക:
ദക്ഷിണാഫ്രിക്കൻ രാജ്യമായ സാംബിയയുടെ പ്രസിഡന്റ് മൈക്കിൾ സാറ്റ (77) അന്തരിച്ചു. ചികിത്സയിലായിരിക്കെ ലണ്ടനിലെ കിംഗ് എഡ്വാർഡ് ആശുപത്രിയിൽ വച്ചായിരുന്നു മരണം. എന്നാൽ രോഗം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. കൂടുതൽ വിവരങ്ങൾ ആക്ടിംഗ് പ്രസിഡന്റ് എഡ്ഗർ ലുങ്ഗു പുറത്തുവിടുമെന്നും സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഈ മാസം 19-നാണ് സാറ്റയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് ഒരു ഔദ്യോഗിക അറിയിപ്പും പുറത്ത് വന്നിരുന്നില്ല.

2011 സെപ്തംബറിലാണ് സാറ്റ സാംബിയയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ചെറുപ്പത്തിൽ ലണ്ടനിൽ റെയിവേ പോർട്ടറായായും സാറ്റ ജോലി ചെയ്തിട്ടുണ്ട്.