ഒളിമ്പിക് ഗുസ്തി; ബജ്‌റംഗ് പുനിയ സെമിയില്‍

ഒളിമ്പിക്സ് ഗുസ്തിയില് ഇന്ത്യയുടെ ബജ്റംഗ് പുനിയ സെമിയില്.
 | 
ഒളിമ്പിക് ഗുസ്തി; ബജ്‌റംഗ് പുനിയ സെമിയില്‍

ടോക്യോ: ഒളിമ്പിക്‌സ് ഗുസ്തിയില്‍ ഇന്ത്യയുടെ ബജ്‌റംഗ് പുനിയ സെമിയില്‍. 65 കിലോ വിഭാഗത്തിലാണ് പുനിയ സെമിയില്‍ പ്രവേശിച്ചത്. ഇറാന്‍ താരമായ മൊര്‍ത്തേസ ഗിയാസിയെ ക്വാര്‍ട്ടറില്‍ പരാജയപ്പെടുത്തിയാണ് പുനിയയുടെ സെമി പ്രവേശം. കിര്‍ഗിസ്ഥാന്റെ എര്‍നാസര്‍ അക്മതലിവിനെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ താരം ക്വാര്‍ട്ടറില്‍ കടന്നത്.

സെമിയില്‍ റിയോ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവ് അസര്‍ബൈജാന്റെ ഹാജി അലിയെവിനെയാണ് പുനിയയ്ക്ക് നേരിടേണ്ടത്. വനിതകളുടെ 50 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ സീമ ബിസ്ല പരാജയപ്പെട്ടു. ടുണീഷ്യയുടെ സാറ ഹംദിയുമായുള്ള മത്സരത്തിലാണ് സീമ തോറ്റത്.