ഏഴാംക്ലാസ് ജയിച്ചാലേ പത്തിൽ പഠിക്കാനാവൂ; ഇന്ദ്രൻസിന്റെ പത്താംക്ലാസ് തുല്യതാപഠനത്തിന് കുരുക്ക്

 | 
indrans

വീണ്ടും ക്ലാസ് മുറിയിലേക്കും പുസ്തകങ്ങളുടെ ലോകത്തേക്കും ചുവട്‌വയ്പ്പ് നടത്തുന്നതിന്റെ സന്തോഷത്തിലാണ് മലയാളികളുടെ പ്രിയ താരം ഇന്ദ്രൻസ്. ഇന്ദ്രൻസിന്റെ പത്താംക്ലാസ് തുല്യതാപഠനത്തിന് കുരുക്ക് വീഎന്നിരിക്കുകയാണ് ഇപ്പോൾ. ഏഴാംക്ലാസ് ജയിച്ചാലേ പത്തിൽ പഠിക്കാനാവൂ എന്ന സാക്ഷരതാമിഷന്റെ ചട്ടമാണ് പ്രശ്നം. സ്‌കൂളിൽ പഠിച്ചിരുന്ന കാലത്തെ ഏഴാം ക്ലാസ് ജയിച്ചതിന്റെ രേഖകൾ ഇന്ദ്രൻസിന് കിട്ടുകയാണെങ്കിൽ പത്താം ക്ലാസ് തുല്യതാ പരീക്ഷ താരത്തിന് നേരിട്ടെഴുതാൻ സാധിക്കും. രേഖകൾ ഇല്ലെങ്കിൽ ഇന്ദ്രൻസ് ആദ്യത്തെ ഏഴാംക്ലാസ്സ് തുലതാ പരീക്ഷ എഴുതണം. ഇതിനു ശേഷമേ പത്താം ക്ലാസ് പരീക്ഷ താരത്തിന് എഴുതാൻ സാധിക്കുകയുളൂ. ഖകൾ ആവശ്യപ്പെട്ട് ഇന്ദ്രൻസിന്റെ സ്‌കൂളിലേക്ക് സാക്ഷരതാ മിഷൻ കത്തെഴുതിയിട്ടുണ്ട്. 

ഏഴാം ക്ലാസ് വരെ നടൻ സ്‌കൂളിൽ പോയിട്ടുണ്ടെങ്കിലും നാലാം ക്ലാസ് വരെയുള്ള രേഖകൾ മാത്രമാണ് താരത്തിന്റെ കയ്യിലുള്ളത്. സാക്ഷരതാ മിഷന്റെ നിബന്ധനകൾ പ്രകാരം നാലാം ക്ലാസ് ജയിച്ചവർ ഏഴാം ക്ലാസ് തുല്യതാ പരീക്ഷയിൽ വിജയിക്കണം. ഇതിനു ശേഷം മാത്രമാണ് പത്താം പത്താം ക്ലാസ് തുല്യതാ പരീക്ഷ എഴുതാൻ ഇവർക്ക് യോഗ്യത ലഭിക്കുന്നത്. എന്നാൽ എത്ര കാലം ക്ലാസിലിരിക്കാനും പഠിക്കാനും തയ്യാറാണെന്നാണ് ഇന്ദ്രൻസിന്റെ അഭിപ്രായം.