കോട്ടയത്ത് യുവാവ് വെട്ടേറ്റ് മരിച്ച നിലയില്‍; ഭാര്യയെയും കുട്ടിയെയും കാണാതായി

 | 
Murder

കോട്ടയം പുതുപ്പള്ളിയില്‍ യുവാവ് വെട്ടേറ്റ് മരിച്ച നിലയില്‍. പെരുംകാവ് സ്വദേശി സിജിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം കാണാതായ ഭാര്യ റോസന്നയ്ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്. കുട്ടിയെയും കാണാതായിട്ടുണ്ട്. പുലര്‍ച്ചയോടെയാണ് സംഭവമുണ്ടായതെന്ന് കരുതുന്നു. രാവിലെ വീട് പൂട്ടിക്കിടക്കുന്നത് കണ്ട് സംശയം തോന്നിയ അയല്‍വാസികള്‍ പരിശോധിച്ചപ്പോഴാണ് സിജിയെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്.

റോസന്നയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അയല്‍ക്കാരും ബന്ധുക്കളും പറഞ്ഞു. കോട്ടയം ഈസ്റ്റ് പോലീസ് വീട്ടിലെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു. കുട്ടിയെയും കാണാതായതിനാല്‍ റോസന്നയ്ക്ക് വേണ്ടി ഊര്‍ജ്ജിതമായ അന്വേഷണമാണ് നടത്തുന്നത്. സിജിയുടെ മൃതദേഹം പോസ്റ്റമോര്‍ട്ടത്തിനായി മാറ്റി.