ബസിന് മുന്നില്‍ സ്‌കൂട്ടറുമായി യുവാവിന്റെ അഭ്യാസ പ്രകടനം; കേസെടുത്ത് പോലീസ്
Oct 27, 2023, 16:25 IST
|
കോഴിക്കോട്: ബസിന് മുന്നില്‍ സ്‌കൂട്ടറുമായി യുവാവിന്റെ അഭ്യാസപ്രകടനം. ബസിന് മുന്നിൽ തടസം സൃഷ്‌ടിച്ച് വണ്ടിയോടിച്ചതിന് കല്ലായി സ്വദേശി ഫർഹാനെതിരെ പന്നിയങ്കര പൊലീസ് കേസെടുത്തു. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്.
കോഴിക്കോട് മീഞ്ചന്ത ബൈപാസിലാണ് സംഭവം നടന്നത്. സിഗ് സാഗ് മാനറിലായിരുന്നു സ്‌കൂട്ടറിൽ അഭ്യാസപ്രകടനം നടത്തിയത്. സ്വകാര്യ ബസിന് മുന്നിൽ മീറ്ററുകളോളമാണ് യുവാവ് സ്‌കൂട്ടറുമായി അഭ്യാസ പ്രകടനം നടത്തിയത്. യുവാവ് മദ്യലഹരിയിലായിരുന്നു. ഫര്‍ഹാന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.