യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ് ; ഒരാളെ കൂടി പ്രതി ചേർത്തു

 | 
fake i d card

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ഒരാളെക്കൂടി പ്രതി ചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് രഞ്ജുവിനെയാണ് പ്രതി ചേര്‍ത്തത്. വ്യാജ കാർഡ് നിർമിക്കാൻ നാലാം പ്രതി വികാസ് കൃഷ്ണന് പണം നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 

ഗൂഗിള്‍ പേ വഴിയാണ് പണം നല്‍കിയത്. ദിവസം 1000 രൂപ വെച്ച് ഒരു മാസത്തേക്ക് പണം നല്‍കി. അഞ്ചാം പ്രതിയായാണ് രഞ്ജുവിനെ ചേര്‍ത്തത്. രഞ്ജു ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.

അതേസമയം,കേസിലെ പ്രതികളെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ സഹായിച്ചെന്നാണ് പോലീസ് പറയുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ കാറിൽ നിന്നാണ് കേസിലെ ഒന്നും രണ്ടും പ്രതികളായ ഫെനി നൈനാൻ, ബിനിൽ ബിനു എന്നിവർ പിടിയിലായത്. അറസ്റ്റിലായ നാല് പ്രതികളും രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തരാണ്.