മിസോറാമിൽ വൻ ഭൂരിപക്ഷത്തോടെ സോറം പീപ്പിൾസ് മൂവ്മെന്റ് അധികാരത്തിലേക്ക്
Dec 4, 2023, 15:14 IST
| 
മിസോറാമിൽ സോറം പീപ്പിൾസ് മൂവ്മെന്റ് അധികാരത്തിലേക്ക്. സെർച്ചിപ്പ് മണ്ഡലത്തിൽ സോറം പീപ്പിൾസ് മൂവ്മെന്റ് അദ്ധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ ലാൽദുഹോമ വിജയിച്ചു. ലാൽ ദുഹോമ മിസോറാം മുഖ്യമന്ത്രിയാകും.
വൻ ഭൂരിപക്ഷത്തോടെയാണ് ZPM അധികാരത്തിൽ വരുന്നത്. 27 സീറ്റുകൾ നേടികൊണ്ടാണ് സോറം പീപ്പിൾസ് മൂവ്മെന്റ് വിജയം ഉറപ്പിക്കുന്നത്. മിസോറാം നാഷണൽ ഫ്രണ്ടിന് വെറും പത്ത് സീറ്റുകളിൽ മാത്രമാണ് ലീഡുയർത്താനായത്. ബിജെപിക്ക് രണ്ട സീറ്റുകളും കോൺഗ്രസിന് ഒരു സീറ്റുമാണ് നേടാനായത്.
'നാളെയോ മറ്റന്നാളോ ഗവർണറെ കാണും... ഈ മാസത്തിനകം സത്യപ്രതിജ്ഞ ചെയ്യും,' ശുഭപ്രതീക്ഷ പങ്കുവച്ചുകൊണ്ട് സോറം പീപ്പിൾസ് മൂവ്മെന്റ് അദ്ധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ ലാൽദുഹോമ പറഞ്ഞു.