യുഎയിൽ വീണ്ടും ഇന്ധന വില വര്‍ധനവ്; പുതിയ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍
Sep 30, 2023, 17:22 IST
|
യുഎഇയില്‍ വീണ്ടും ഇന്ധന വിലയില്‍ വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് രണ്ടു ഫില്‍സും ഡീസല്‍ ലിറ്ററിന് 17 ഫില്‍സുമാണ് കൂടിയത്. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയനിരക്ക് പ്രാബല്യത്തില്‍ വരും. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ധന വിലയില്‍ വര്‍ധന ആണ് യുഎഇയില്‍ രേഖപ്പെടുത്തുന്നത്.
സൂപ്പര്‍ 98 പെട്രോള്‍ 2 ഫില്‍സ് കൂടി. ലിറ്ററിന് 3.42 ദിര്‍ഹം എന്നത് 3.44 ദിര്‍ഹം ആയി. സ്‌പെഷ്യല്‍ 95 പെട്രോള്‍ 3.31ല് നിന്നും 3.33 ആയി. ഈ പ്ലസ് 91 പെട്രോള്‍ 3.23ല് നിന്നും 3.26 ആയി. ഡീസല്‍ ലിറ്ററിന് 17 ഫില്‍സ് കൂടി. 3.40 ദിര്‍ഹത്തില്‍ നിന്നും 3.57 ആയി