കൂടുതൽ സർവ്വീസുകൾ ആരംഭിക്കുമെന്ന് ദുബായ് മെട്രോ

യാത്രക്കാരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ ട്രെയിൻ സർവ്വീസുകൾ ആരംഭിക്കുമെന്ന് ദുബായ് മെട്രോ അധികൃതർ അറിയിച്ചു. 25 മുതൽ 35 വരെ ട്രെയിനുകളാണ് അധികമായി ഇറക്കുക. നിലവിൽ 79 ട്രെയിനുകളാണ് ഇവിടെ സർവ്വീസ് നടത്തുന്നത്.
 | 

കൂടുതൽ സർവ്വീസുകൾ ആരംഭിക്കുമെന്ന് ദുബായ് മെട്രോ
ദുബൈ: യാത്രക്കാരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ കൂടുതൽ ട്രെയിൻ സർവ്വീസുകൾ ആരംഭിക്കുമെന്ന് ദുബായ് മെട്രോ അധികൃതർ അറിയിച്ചു. 25 മുതൽ 35 വരെ ട്രെയിനുകളാണ് അധികമായി ഇറക്കുക. നിലവിൽ 79 ട്രെയിനുകളാണ് ഇവിടെ സർവ്വീസ് നടത്തുന്നത്. നിലവിൽ സർവ്വീസ് നടത്തുന്ന റെഡ്, ഗ്രീൻ ലൈനുകളുടെ വികസനവും ഇതിനൊടൊപ്പെം പരിഗണനയിലുണ്ടെന്നും ആർ.ടി.എ അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞവർഷം പ്രതിദിനം ശരാശരി യാത്രക്കാരുടെ എണ്ണം 1,38,000 ആയിരുന്നു. ഈ മാസം രണ്ടിന് റെക്കോഡ് യാത്രക്കാരാണുണ്ടായത്. 6,10,000 പേർ അന്ന് യാത്ര ചെയ്തു. കഴിഞ്ഞവർഷം പൊതുഗതാഗത ദിനത്തിൽ ഏഴ് ലക്ഷത്തോളം പേരായിരുന്നു ദുബായ് മെട്രോയിൽ സൗജന്യമായി യാത്ര ചെയ്തത്. പുതുവത്സര തലേന്ന് യാത്രക്കാരുടെ എണ്ണം 7,50,000 ആയിരുന്നു. ഈ വർഷം പുതുവത്സരാഘോഷ വേളയിൽ 10 ലക്ഷത്തോളം പേർ മെട്രോ ഉപയോഗപ്പെടുത്തുമെന്നാണ് ആർ.ടി.എ പ്രതീക്ഷിക്കുന്നത്.