ചരിത്രം സാക്ഷിയായി; മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ

ഇന്ത്യയുടെ ചൊവ്വാ ദൗത്യം മംഗൾയാൻ ചൊവ്വയുടെ ഭ്രമണ പഥത്തിലെത്തി. ഇതോടെ പ്രഥമ ചൊവ്വാ ദൗത്യം വിജയിപ്പിക്കുന്ന ആദ്യ രാജ്യമെന്ന ചരിത്രനേട്ടവും ഇന്ത്യക്ക് സ്വന്തമായി. ചരിത്ര നേട്ടമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇതിനെ വിശേഷിപ്പിച്ചത്. നിർണായക ഘട്ടമായിരുന്ന ജ്വലന പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയാണ് മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തിയിരിക്കുന്നത്.
 | 
ചരിത്രം സാക്ഷിയായി; മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ

ബംഗളൂരു: ഇന്ത്യയുടെ ചൊവ്വാ ദൗത്യം മംഗൾയാൻ ചൊവ്വയുടെ ഭ്രമണ പഥത്തിലെത്തി. ഇതോടെ പ്രഥമ ചൊവ്വാ ദൗത്യം വിജയിപ്പിക്കുന്ന ആദ്യ രാജ്യമെന്ന ചരിത്രനേട്ടവും ഇന്ത്യക്ക് സ്വന്തമായി. ചരിത്ര നേട്ടമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇതിനെ വിശേഷിപ്പിച്ചത്. നിർണായക ഘട്ടമായിരുന്ന ജ്വലന പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയാണ് മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തിയിരിക്കുന്നത്. ദൗത്യം വിജയകരമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ സ്ഥിരീകരിച്ചു. ബംഗളൂരുവിനും ഓസ്‌ട്രേലിയയ്ക്കും പുറമെ അമേരിക്ക, സ്‌പെയിൻ എന്നിവിടങ്ങളിൽ നിന്നും മംഗൾയാനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.

2013 നവംബർ അഞ്ചിനാണ് ഇന്ത്യ മംഗൾയാൻ ദൗത്യത്തിന് തുടക്കം കുറിക്കുന്നത്. മംഗൾയാനെ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിക്കാനുള്ള ജ്വലന പ്രക്രിയ രാവിലെ 7.17നാണ് ആരംഭിച്ചത്. ഇന്ത്യയ്ക്ക് മുൻപ് അമേരിക്ക, റഷ്യ എന്നീ രാജ്യങ്ങളാണ് ചൊവ്വാ ദൗത്യം വിജയിച്ചിട്ടുള്ളത്. ദിശ തിരിച്ച വേഗത കുറച്ച പേടകത്തെ നിഷ്ചിത ഭ്രമണപഥത്തിലേക്ക് എത്തിക്കാൻ സാധിച്ചതോടെ ദൗത്യം വിജയിക്കുകയായിരുന്നു. ചരിത്രത്തിലേക്കുള്ള ഇന്ത്യയുടെ കുതിപ്പിന് സാക്ഷിയാവാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ബംഗളൂരുവിലെ നിരീക്ഷണ കേന്ദ്രത്തിലെത്തിയിരുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.