ഐപിഎൽ വാതുവെപ്പ് കേസിൽ വിധി

ഐപിഎൽ വാതുവെപ്പ് കേസ് ഡൽഹി പ്രത്യേക കോടതി ഇന്ന് വിധി പറയും. മലയാളി താരം ശ്രീശാന്ത് ഉൾപ്പെട്ട കേസിൽ ഇന്നത്തെ വിധി ശ്രീശാന്തിന്റെ ക്രിക്കറ്റ് ഭാവി നിർണ്ണയിക്കുന്നതാകുമെന്നാണ് കരുതപ്പെടുന്നത്. കേസിൽ വാദം കേട്ട ജഡ്ജി ഇന്ന് വിരമിക്കുകയാണ്. അതിനാൽ ഇന്നുതന്നെ വിധിയുണ്ടാകുമെന്നാണ് കരുതുന്നത്.
 | 

ശ്രീശാന്തിനെ അറസ്റ്റ് ചെയ്തത് എന്ത് അടിസ്ഥാനത്തിലാണെന്ന് കോടതിചോദിച്ചിരുന്നു. മക്കോക്ക ചുമത്തിയതിനെയും കോടതി വിമർശിച്ചിരുന്നു. വാതുവെപ്പുകാരുമായി ശ്രീശാന്ത് നേരിട്ട് സംസാരിച്ചിട്ടില്ലെന്നും കോടതി മുമ്പ് ചൂണ്ടിക്കാട്ടിയിരുന്നു. തുടർന്ന് പ്രോസിക്യൂഷൻ വാദത്തിനായി കേസ് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു.