തീഹാർ ജയിലിൽ ശ്രീശാന്തിനെ കൊല്ലാൻ ശ്രമിച്ചുവെന്ന് മധുബാലകൃഷ്ണൻ

തീഹാർ ജയിലിൽ ശ്രീശാന്തിനെ കൊല്ലുവാൻ ശ്രമിച്ചുവെന്ന് സഹോദരി ഭർത്താവ് മധുബാലകൃഷ്ണൻ. തടവിൽ കഴിയവയെ മറ്റൊരു കേസിലെ പ്രതി പിറകിൽ നിന്ന് കുത്തിക്കൊല്ലാൻ ശ്രമിച്ചതായി മധുബാലകൃഷ്ണൻ പീപ്പിൾ ടിവിയോട് പറഞ്ഞു. ശ്രീ കുത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നുവെന്നും മധു പറഞ്ഞു.
 | 

തീഹാർ ജയിലിൽ ശ്രീശാന്തിനെ കൊല്ലാൻ ശ്രമിച്ചുവെന്ന് മധുബാലകൃഷ്ണൻ
കൊച്ചി: തീഹാർ ജയിലിൽ ശ്രീശാന്തിനെ കൊല്ലുവാൻ ശ്രമിച്ചുവെന്ന് സഹോദരി ഭർത്താവ് മധുബാലകൃഷ്ണൻ. തടവിൽ കഴിയവയെ മറ്റൊരു കേസിലെ പ്രതി പിറകിൽ നിന്ന് കുത്തിക്കൊല്ലാൻ ശ്രമിച്ചതായി മധുബാലകൃഷ്ണൻ പീപ്പിൾ ടിവിയോട് പറഞ്ഞു. ശ്രീ കുത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നുവെന്നും മധു പറഞ്ഞു.

രാജസ്ഥാൻ റോയൽസിന് വേണ്ടി കളിക്കവേയാണ് 2013 സീസണിൽ ശ്രീശാന്തിനെ കോഴക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീശാന്തിന്റെ ലാപ്‌ടോപും മൊബൈൽഫോണും മറ്റും പോലീസ് അന്ന് പിടിച്ചെടുത്തിരുന്നു. ബിസിസിഐ നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പ്രകാരം ശ്രീശാന്തിനെ ആജീവനാന്തം ക്രിക്കറ്റിൽ നിന്നും വിലക്കുകയായിരുന്നു. കോഴക്കേസ് അന്വേഷിക്കാനായി സുപ്രീംകോടതി മുദ്ഗൽ കമ്മീഷനെ നിയോഗിച്ചതോടെ കേസിലെ പല കഥകളും പുറത്തെത്തിയിരുന്നു.

ബിസിസിഐ കുറ്റവിമുക്തനാക്കിയ ഗുരുനാഥ് മെയ്യപ്പനെതിരെ മുദ്ഗൽ റിപ്പോർട്ടിൽ പരാമർശങ്ങളുണ്ട്. ഐപിഎൽ കേസിൽ തനിക്കെതിരെ മകോക ചുമത്തിയതിനെ ശ്രീശാന്ത് ചോദ്യം ചെയ്തിരുന്നു. ക്രിമിനൽ ഗൂഡാലോചന, വഞ്ചനാക്കുറ്റങ്ങളും ശ്രീശാന്തിനെതിരെ ചുമത്തിയിട്ടുണ്ട്. കേസിലെ 29ാം പ്രതിയാണ് ശ്രീശാന്ത്. ശ്രീശാന്തിന്റെ ഫോൺ സംഭാഷണങ്ങളും സിസി ടിവി ദൃശ്യങ്ങളും കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിരുന്നു.

എന്നാൽ കേസിൽ ശ്രീശാന്തിനെതിരെ തെളിവുണ്ടോ എന്ന് വിചാരണ കോടതി ചോദിച്ചിരുന്നു. വാതുവെപ്പുകാരുമായി സംസാരിച്ചത് ജിജു ജനാർദ്ദനനാണ്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതെന്നും കോടതി ചോദിച്ചിരുന്നുു. കേസിൽ തുടരുന്ന ജിജു ജനാർദ്ദനന്റെ വാദത്തിനിടെയായിരുന്നു കോടതിയുടെ ചോദ്യം. തുടർന്ന് കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ശ്രീശാന്തിനെ കോടതി ഒഴിവാക്കിയിരന്നു.