വരവറിയിച്ച് കുട്ടിഞ്ഞോ; യുണൈറ്റഡിനെ തളച്ച് ആസ്റ്റൺ വില്ല. ചെൽസിയെ തോൽപ്പിച്ച് സിറ്റി ലീഡുയർത്തി ​​​​​​​

മാഞ്ചസ്റ്റർ സിറ്റി 1- 0 ചെൽസി , ആസ്റ്റൺ വില്ല2-2 മാഞ്ചസ്റ്റർ യുണൈറ്റഡ്

 | 
cutinho


രണ്ടാം  സ്ഥാനത്തുള്ള ചെൽസിയെ എതിരില്ലാത്ത ഒരു ​ഗോളിന് മറികടന്ന് മാഞ്ചസ്റ്റർ സിറ്റി പോയിന്റ് വ്യത്യാസം 13ആയി ഉയർത്തി. 22 കളികൾ പിന്നിടുമ്പോൾ ഒന്നാം സ്ഥാനത്തുള്ള സിറ്റിക്ക് 56 പോയിന്റും രണ്ടാം സ്ഥാനത്തുള്ള ചെൽസിക്ക് 43 പോയിന്റുമാണ് ഉള്ളത്. കളിയുടെ എഴുപതാം മിനിറ്റിൽ കെവിൻ ഡിബ്രൂണെ നേടിയ ​ഗോളാണ് സിറ്റിയെ വിജയിപ്പിച്ചത്. മൂന്നാം സ്ഥാനത്തുള്ള ലിവർപൂളിന് 42 പോയിന്റാണ് ഉള്ളത്. പക്ഷെ അവർ 20 മത്സരങ്ങളെ പൂർത്തിയാക്കിയിട്ടുള്ളൂ. 

മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആസ്റ്റൺ വില്ല സമനിലയിൽ തളച്ചു. രണ്ടു ടീമും രണ്ടു ​ഗോളുകൾ വീതം നേടി. ആദ്യ പകുതിയിൽ ബ്രൂണോ നേടിയ ​ഗോളിൽ യുണൈറ്റഡ് ലീഡ് നേടി. 67ാം മിനിറ്റിൽ  ബ്രൂണോ വീണ്ടും ​ഗോളടിച്ചു. എന്നാൽ പകരക്കാരനായി ഇറങ്ങിയ ഫിലിപ്പേ കുട്ടീഞ്ഞോയുടെ കൂടി മികവിൽ വില്ല സമനില പിടിച്ചു. ആദ്യം 77ാം മിനിറ്റിൽ ജേക്കബ് റംസിയും പിന്നീട് 81ാം മിനിറ്റിൽ കുട്ടീഞ്ഞോയും ​ഗോളടിച്ചു. ഇതോടെ യുണൈറ്റഡിന് 20 കളിയിൽ നിന്നും 32 പോയിന്റായി. അവർ ഏഴാം സ്ഥാനത്താണ്. വില്ലക്ക് 20 കളിയിൽ നിന്ന് 23 പോയിന്റാണ് ഉള്ളത്. 

നോർവിച്ച് സിറ്റി എവർട്ടണേയും വൂൾവർഹാംപ്റ്റൺ സൗത്താംപ്റ്റണേയും തോൽപ്പിച്ചു. ഇന്ന് ലിവർപൂൾ ബ്രെന്റ്ഫോഡിനേയും വെസ്റ്റ്ഹാം ലീഡ്സിനേയും നേരിടും.