ശ്രീശാന്ത് കുറ്റവിമുക്തൻ

ഐ.പി.എൽ വാതുവെപ്പു കേസിൽ മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് കുറ്റവിമുക്തൻ. ശ്രീശാന്തിനെതിരായ കേസിൽ മക്കോക്ക ചുമത്താനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഡൽഹിയിലെ പട്യാല ഹൗസ് കോടതിയാണ് കേസ് പരിഗണിച്ചത്. ഐപിഎൽ കേസിലെ കുറ്റപത്രവും റദ്ദാക്കി. ഇതോടെ വാതുവെപ്പ് കേസിൽ എല്ലാവരും കുറ്റവിമുക്തരായി. ഡൽഹി പോലീസിന്റെ കണ്ടെത്തലുകൾ കോടതി തള്ളുകയായിരുന്നു. എല്ലാവരോടും നന്ദിയുണ്ടെന്ന് ശ്രീശാന്ത് പ്രതികരിച്ചു.
 | 
ശ്രീശാന്ത് കുറ്റവിമുക്തൻ

 

ന്യൂഡൽഹി: ഐ.പി.എൽ വാതുവെപ്പു കേസിൽ മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് കുറ്റവിമുക്തൻ. ശ്രീശാന്തിനെതിരായ കേസിൽ മക്കോക്ക ചുമത്താനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഡൽഹിയിലെ പട്യാല ഹൗസ് കോടതിയാണ് കേസ് പരിഗണിച്ചത്. ഐപിഎൽ കേസിലെ കുറ്റപത്രവും റദ്ദാക്കി. ഇതോടെ വാതുവെപ്പ് കേസിൽ എല്ലാവരും കുറ്റവിമുക്തരായി. ഡൽഹി പോലീസിന്റെ കണ്ടെത്തലുകൾ കോടതി തള്ളുകയായിരുന്നു.

എല്ലാവരോടും നന്ദിയുണ്ടെന്ന് ശ്രീശാന്ത് പ്രതികരിച്ചു. കഴിഞ്ഞതെല്ലാം മറക്കാൻ ശ്രമിക്കുന്നു. ദൈവത്തിനും തന്നെ പിന്തുണച്ചവർക്കും നന്ദിയുണ്ട്. വിലക്ക് നീക്കുമെന്നാണ് പ്രതീക്ഷയെന്നും കളിക്കളത്തിലേക്ക് തിരിച്ച് വരാൻ ആഗ്രഹമുണ്ടെന്നും ശ്രീശാന്ത് വ്യക്തമാക്കി. പ്രാർത്ഥിച്ചവർക്ക് നന്ദിയുണ്ടെന്ന് ശ്രീശാന്തിന്റെ കുടുംബം പറഞ്ഞു.

വിധി കേൾക്കാൻ ശ്രീശാന്ത് ഉച്ചയ്ക്ക് തന്നെ കോടതിയിൽ എത്തിയിരുന്നു. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യനിയന്ത്രണ നിയമത്തിലെ (മക്കോക്ക) വകുപ്പുകളും വഞ്ചന, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളുമാണ് ശ്രീശാന്ത് അടക്കമുള്ള 39 പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. കേസിൽ തുടരന്വേഷണം വേണമെന്ന ഡൽഹി പോലീസിന്റെ ആവശ്യവും കോടതി പരിഗണിച്ചില്ല.

മൊഹാലിയിൽ വച്ച് 2013 മേയിൽ കിങ്‌സ് ഇലവൻ പഞ്ചാബുമായി നടന്ന മത്സരത്തിൽ വാതുവെപ്പുകാരുമായുള്ള കരാറനുസരിച്ച് പതിനാല് റൺസിലേറെ ശ്രീശാന്ത് വിട്ടുകൊടുത്തുവെന്നാണ് പോലീസ് പറയുന്നത്. ആറായിരത്തിലേറെ പേജുകളിലായി പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ അധോലോക നായകന്മാരായ ദാവൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീൽ തുടങ്ങിയവരുടെ നിയന്ത്രണത്തിലാണ് വാതുവെപ്പുകൾ നടക്കുന്നതെന്നും പറയുന്നുണ്ട്. കേസ് അനാവശ്യമായി നീട്ടിക്കൊണ്ടു പോവുകയാണ് പോലീസിന്റെ ലക്ഷ്യമെന്നും ആരോപണമുണ്ട്.