സിംബാബ്‌വെക്കെതിരെ പാക്കിസ്ഥാന് ജയം

ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്ഥാന് ആദ്യ ജയം. സിംബാബ്വെക്കെതിരെ 20 റൺസിനാണ് പാകിസ്ഥാൻ വിജയിച്ചത്. ടോസ് നേടി ആദ്യ ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റിന് 235 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്വെ 49.4 ഓവറിൽ 215 റൺസ് എടുക്കുന്നതിനിടയിൽ എല്ലാവരും പുറത്തായി.
 | 

സിംബാബ്‌വെക്കെതിരെ പാക്കിസ്ഥാന് ജയം
ബ്രിസ്‌ബെയിൻ: 
ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്ഥാന് ആദ്യ ജയം. സിംബാബ്‌വെക്കെതിരെ 20 റൺസിനാണ് പാകിസ്ഥാൻ വിജയിച്ചത്. ടോസ് നേടി ആദ്യ ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റിന് 235 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെ 49.4 ഓവറിൽ 215 റൺസ് എടുക്കുന്നതിനിടയിൽ എല്ലാവരും പുറത്തായി.

ക്യാപ്റ്റൻ മിസ്ബാഹുൽ ഹഖ്(73) ഉമർ അക്മൽ (33) വഹാബ് റിയാസ് (54) എന്നിവരുടെ കരുത്തിലാണ് പാകിസ്ഥാൻ 200 കടന്നത്. മിസ്ബാഹുൽ ഹഖ് 121 പന്തുകളിൽ നിന്നാണ് 73 റൺസ് നേടിയത്. സിംബാബ്‌വെക്ക് വേണ്ടി ചതാര മൂന്നും സീൻ വില്യംസ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

ബ്രണ്ടൻ ടെയ്‌ലർ(50), എൽട്ടൺ ചിഗുംബുര(35), ഹാമിൽട്ടൺ മസാകഡ്‌സ(29) എന്നിവർ മാത്രമാണ് സിംബാബ്‌വെ ബാറ്റിംഗ് നിരയിൽ അല്പമെങ്കിലും തിളങ്ങിയത്. പാക്കിസ്ഥാന്റെ മുഹമ്മദ് ഇർഫാൻ, വഹാബ് റിയാസ് തുടങ്ങിയവർ നാലു വിക്കറ്റുകൾ വീതം വീഴ്ത്തി പാക് വിജയത്തിൽ പ്രധാന പങ്ക് വഹിച്ചു.