ഇന്ത്യ-വെസ്റ്റിൻഡീസ് രണ്ടാം ഏകദിനം ഇന്ന്

കൊച്ചിയിൽ നടന്ന ആദ്യ ഏകദിനത്തിൽ കരീബിയൻ പടയോട് അപ്രതീക്ഷിതമായി തോറ്റ ഇന്ത്യൻ ടീം വിജയലക്ഷ്യവുമായി ഇന്ന് രണ്ടാം ഏകദിനത്തിനിറങ്ങുന്നു. ഡൽഹി ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിൽ ഉച്ചക്ക് 2.30 നാണ് മത്സരം. പരുക്കേറ്റ മോഹിത് ശർമ്മയ്ക്ക് പകരം ഇശാന്ത് ശർമ്മയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിട്ടുണ്ട്.
 | 
ഇന്ത്യ-വെസ്റ്റിൻഡീസ് രണ്ടാം ഏകദിനം ഇന്ന്

ന്യൂഡൽഹി: കൊച്ചിയിൽ നടന്ന ആദ്യ ഏകദിനത്തിൽ കരീബിയൻ പടയോട് അപ്രതീക്ഷിതമായി തോറ്റ ഇന്ത്യൻ ടീം വിജയലക്ഷ്യവുമായി ഇന്ന് രണ്ടാം ഏകദിനത്തിനിറങ്ങുന്നു. ഡൽഹി ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിൽ ഉച്ചക്ക് 2.30 നാണ് മത്സരം. പരുക്കേറ്റ മോഹിത് ശർമ്മയ്ക്ക് പകരം ഇശാന്ത് ശർമ്മയെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തിട്ടുണ്ട്.

ബുധനാഴ്ച നടന്ന മത്സരത്തിൽ 124 റൺസിനായിരുന്നു ഇന്ത്യൻ ടീം പരാജയപ്പെട്ടത്. പ്രതിഫലത്തുക വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് മത്സരം ബഹിഷ്‌കരിക്കുമെന്ന ഭീഷണി ഉയർത്തിയതിനു ശേഷമാണ് തലേന്ന് പരിശീലനത്തിനിറങ്ങാതിരുന്ന വിൻഡീസ് ടീം കളിക്കാനിറങ്ങിയതും വിജയം ഏറ്റുവാങ്ങിയതും. കൊച്ചിയിൽ ടോസ് നേടിയിട്ടും ആദ്യം ഫീൽഡിങ് ചെയ്യാനുള്ള തീരുമാനമെടുത്തതാണ് ഇന്ത്യൻ ടീമിന്റെ തോൽവിക്ക് കാരണമെന്ന വിമർശവും ഉയർന്നിരുന്നു.