ഹർഭജനില്ല; സഞ്ജു അന്തിമ ഇലവനിൽ

സിംബാബ്വെക്കെതിരായ അവസാന ട്വന്റി 20 യിൽ മലയാളി താരം സഞ്ജു വി. സാംസൺ (20) ഇന്ന് കളിക്കും. ഹർഭജൻ സിങിന് പകരക്കാരനായാണ് സഞ്ജു ടീമിൽ ഇടം നേടിയത്. ടിനു യോഹന്നാനും ശ്രീശാന്തിനും ശേഷം ദേശീയ ടീമിൽ കളിക്കാനിറങ്ങുന്ന മൂന്നാമത്തെ മലയാളി താരമാണ് സഞ്ജു.
 | 
ഹർഭജനില്ല; സഞ്ജു അന്തിമ ഇലവനിൽ

 

ഹരാരെ: സിംബാബ്‌വെക്കെതിരായ അവസാന ട്വന്റി 20 യിൽ മലയാളി താരം സഞ്ജു വി. സാംസൺ (20) ഇന്ന് കളിക്കും. ഹർഭജൻ സിങിന് പകരക്കാരനായാണ് സഞ്ജു ടീമിൽ ഇടം നേടിയത്. ടിനു യോഹന്നാനും ശ്രീശാന്തിനും ശേഷം ദേശീയ ടീമിൽ കളിക്കാനിറങ്ങുന്ന മൂന്നാമത്തെ മലയാളി താരമാണ് സഞ്ജു.

ആദ്യ ട്വൻറി 20 മത്സരം 54 റൺസിനാണ് ഇന്ത്യ വിജയിച്ചത്. പരമ്പരയിൽ ആശ്വാസ ജയം തേടിയാകും സിംബാബ്‌വെ ഇന്നിറങ്ങുക. അതേസമയം ടോസ് നേടിയ സിംബാബ്‌വേ ബാറ്റിങ് തെരഞ്ഞെടുത്തു.