പാക്-അയർലൻഡ് കളിയിൽ വാതുവെപ്പ്; 6 പേർ പിടിയിൽ

ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്ഥാൻ അയർലൻഡ് കളിയിൽ വാതുവെപ്പ് നടത്തിയ 6 പേർ പിടിയിൽ.
 | 
പാക്-അയർലൻഡ് കളിയിൽ വാതുവെപ്പ്; 6 പേർ പിടിയിൽ

 

റായ്പൂർ: ലോകകപ്പ് ക്രിക്കറ്റിൽ പാകിസ്ഥാൻ അയർലൻഡ് കളിയിൽ വാതുവെപ്പ് നടത്തിയ 6 പേർ പിടിയിൽ. ഇവരിൽ നിന്നും 2.55 കോടി രൂപയുടെ രേഖകൾ പിടിച്ചെടുത്തു. ക്രൈം ബ്രാഞ്ചാണ് റായ്പൂരിൽ നിന്നും കുറ്റവാളികളെ അറസ്റ്റ് ചെയ്തത്. വാതുവെപ്പിനെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു റായ്പൂരിലെ ടണ്ഠൻ ഡയറിക്ക് സമീപത്തുള്ള വീട്ടിൽ അന്വേഷണ സംഘം റെയ്ഡ് നടത്തിയത്.

ദിലീപ് ചൗള, മനോജ് ചൗള, ഹരീഷ് പഞ്ച്വാനി, റോഷൻ മൾട്ടാനി, അബ്രാർ ഖാൻ എന്നിവരെ സ്ഥലത്ത് നിന്ന് തന്നെ അറസ്റ്റ് ചെയ്തു. 2.55 കോടിയുടെ സ്ലിപ്പ് കൂടാതെ ഇവരുടെ പക്കൽ നിന്നും 52,600 രൂപ, എൽ.ഇ.ഡി ടി.വി, മൊബൈൽ ഫോൺ, നാല് ബൈക്കുകൾ തുടങ്ങിയവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വാതുവെപ്പു കേസുകളിൽ ഇതുവരെ പിടിച്ചെടുത്തതിൽ വച്ച് ഏറ്റവും വലിയ തുകയാണിതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.