ചെന്നൈക്കും ബാംഗ്ലൂരിനും വമ്പൻ ജയം
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനും ബാഗ്ലൂർ റോയൽ ചലഞ്ചേഴ്സിനും വമ്പൻ ജയം. ചെന്നൈ ഡെൽഹി കാപ്പിറ്റൽസിനെ 91 റൺസിന് തോൽപ്പിച്ചപ്പോൾ ബാഗ്ലൂർ, ഹൈദരാബാദിനെ 67 റൺസിന് തോൽപ്പിച്ചു. ജയത്തോടെ ബാഗ്ലൂർ നാലാം സ്ഥാനത്തേക്ക് എത്തി.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ആർസിബിക്ക് ആദ്യ പന്തിൽ കോഹ്‍ലിയെ നഷ്ടമായെങ്കിലും ഡൂപ്ലസിസ് (73), രജത് പട്ടീദാർ (48 ), ദിനേശ് കാർത്തിക്ക്( 8 പന്തിൽ 30) , മാക്സ്വെൽ (33) എന്നിവരുടെ മികവിൽ 192 റൺസെത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് അഞ്ച് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ ഹസരങ്കയുടെ മുന്നിൽ തകർന്നുവീണു. 18 റൺസ് വഴങ്ങിയാണ് ഹസരങ്ക 5 വിക്കറ്റ് നേടിയത്. ഹാസൽവുഡ് 2 വിക്കറ്റ് വീഴ്ത്തി. 58 റൺസെടുത്ത രാഹുൽ തൃപതി മാത്രമാണ് പിടിച്ചു നിന്നത്. 19.2 ഓവറിൽ 125ന് ഹൈദരാബാദ് പുറത്തായി.
ഓപ്പണർ ഡെവോൺ കോൺവേയുടെ 49 പന്തിൽ നേടിയ 87 റൺസിന്റെ മികവിൽ ചെന്നൈ ഡൽഹിക്കെതിരെ കൂറ്റൻ സ്കോർ നേടി. ഗെയ്ക്വാദ് (41) ശിവം ദുബൈ (32) ധോണി (8 പന്തിൽ 21) എന്നിവരും തിളങ്ങിയതോടെ 20 ഓവറിൽ 6 വിക്കറ്റിന് 208 എന്ന സ്കോർ സിഎസ്കെ പടുത്തുയർത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഡൽഹി 117ന് ഓൾ ഔട്ടായി. മോയിൻ അലി മൂന്ന് വിക്കറ്റ് വീഴ്ത്തി.