ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും സമനിലയിൽ പിരിഞ്ഞു

 | 
manu

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ചെൽസിയെ മാഞ്ചസ്റ്റർ യുണൈറ്റഡ്  സമനിലിയിൽ പിടിച്ചു. ഇരു ടീമുകളും ഓരോ ​ഗോൾ നേടി. 60ാം മിനിറ്റിൽ മാർക്കോ അലോൺസോയുടെ ​ഗോളിൽ ചെൽസി ലീഡ് നേടിയെങ്കിലും രണ്ട് മിനിറ്റുകൾക്കപ്പുറം ​ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ ​ഗോൾ മടക്കി യുണൈറ്റഡ് സമനില പിടിച്ചു.

ആദ്യപകുതിയിൽ ആക്രമിച്ചു കളിച്ച ചെൽസിക്ക് ​ഗോളെന്നുറച്ച നിരവധി അവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞെങ്കിലും യുണൈറ്റഡ് ​ഗോളിയെ മറികടക്കാൻ കഴിഞ്ഞില്ല. മികച്ച ഫോമിലായിരുന്ന ഡേവിഡ് ​ഡിഹിയാ ഹാവേട്സിന്റേയും കാന്റയുടേയും ​ഗോളുറപ്പിച്ച അവസരങ്ങൾ ആണ് തട്ടിയകറ്റിയത്. എന്നാൽ 60ാം മിനിറ്റിൽ ചെൽസി പ്രതിരോധം തകർത്തു. ഹാവേട്സിന്റെ അസിസ്റ്റിൽ നിന്നായിരുന്നു അലോൺസോയുടെ ​ഗോൾ. ആഘോഷങ്ങൾക്ക് മിനിറ്റികളുടെ മാത്രം ആയുസ്സായിരുന്നു. മാറ്റിക്കിന്റെ ഉ​ഗ്രൻ ഒരു പാസ് ക്രിസ്റ്റ്യാനോ റൊണാൾഡോ വലയിലേക്ക് തോണ്ടിയിട്ടു. സീസണിലെ റൊണാൾഡോയുടെ പതിനേഴാം ​ഗോൾ.

33 മത്സരങ്ങൾ പൂർത്തിയാക്കിയ ചെൽസി 66 പോയിന്റോ‌ടെ മൂന്നാം സ്ഥാനത്തും 35 കളി പൂർത്തിയാക്കിയ യുണൈറ്റഡ് 55 പോയിന്റോടെ ആറാം സ്ഥാനത്തുമാണ്.