പഞ്ചാബിനെ തകർത്ത് ഡൽഹി
Apr 21, 2022, 09:18 IST
| 
ബൗൾ കൊണ്ടും ബാറ്റ് കൊണ്ടും പഞ്ചാബിനെ അപ്രസക്തരാക്കി ഡൽഹി വൻ ജയം നേടി. 9 വിക്കറ്റിന്റെ വിജയമാണ് ഡൽഹി നേടിയത്. 115 റൺസിന് പഞ്ചാബിനെ പുറത്താക്കിയ ശേഷം 11 ഓവറിൽ ഡൽഹി ലക്ഷ്യം കണ്ടു. 2 വിക്കറ്റ് വീതം വീഴ്ത്തിയ കുൽദീപ് യാദവ്, ഖലീൽ അഹമ്മദ്, ലളിത് യാദവ്, അക്ഷർ പട്ടേൽ എന്നിവരാണ് പഞ്ചാബിനെ തകർത്തത്. 32 റൺസ് എടുത്ത ജിതേഷ് ശർമ്മ മാത്രമാണ് പിടിച്ചു നിന്നത്.
മറുപടി ബാറ്റിംഗ് തുടങ്ങിയ ഡൽഹി പവർ പ്ലേ ഓവറിൽ 81 റൺസ് നേടി. 20 പന്തിൽ 41 റൺസ് നേടിയ പ്രിത്വി ഷോ, 30 പന്തിൽ പുറത്താകാതെ 60 റൺസ് നേടിയ ഡേവിഡ് വാർണർ എന്നിവർ 10.3 ഓവറിൽ ഡൽഹിയെ വിജയത്തിൽ എത്തിച്ചു.സർഫാറസ് ഖാൻ പുറത്താകാതെ 12 റൺസ് നേടി.
ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സ്, മുംബൈ ഇന്ത്യസിനെ നേരിടും.