യുറോപ്പലീ​ഗ് സെമി: ലെപ്സി​ഗിനും ഫ്രാങ്ക്ഫർട്ടിനും വിജയം

 | 
RB

യുറോപ്പലീ​ഗ്  ആദ്യപാദ സെമിയിൽ ജർമ്മൻ ക്ലബ്ബുകളായ ആർബി ലെപ്സി​ഗ്, ഐൻത്രാക്ട് ഫ്രാങ്ക്ഫർട്ട് എന്നിവർക്ക് ജയം. ലെപ്സി​ഗ് റെയ്ഞ്ചേഴ്സിനെ എതിരില്ലാത്ത ഒരു ​ഗോളിന് തോൽപ്പിച്ചപ്പോൾ ഫ്രാങ്ക്ഫർട്ട് ഇം​ഗ്ലീഷ് ക്ലബ് വെസ്റ്റ്ഹാമിനെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കായിരുന്നു ഫ്രാങ്ക്ഫർട്ടിന്റെ ജയം. 

85ാം മിനിറ്റിൽ അഞ്ചലീനോ നേടിയ ​ഗോളിലാണ് റെഡ്ബുൾ ലെപ്സി​ഗ് റേയ്ഞ്ചേഴ്സിനെ മറികടന്നത്. കളിയിലുടനീളം മികച്ചു നിന്നതും റെയ്ഞ്ചേഴ്സ് തന്നെയാണ്. 

ആദ്യമിനിറ്റിൽ തന്നെ ക്നൗഫ് നേടിയ ​ഗോളിൽ ലീഡെഡുത്ത ഫ്രാങ്ക്ഫർട്ടിനെ അന്റോണിയോ നേടിയ ​ഗോളിലൂടെ 22ാം മിനിറ്റിൽ വെസ്റ്റ്ഹാം സമനിലയിൽ പിടിച്ചു. എന്നാൽ ഡായിച്ചി കമാദ 54ാം മിനിറ്റിൽ നേടിയ ​ഗോൾ ഫ്രാങ്ക്ഫർട്ടിന് വിജയം നേടിക്കൊടുത്തു. 

രണ്ടാം പാദ മത്സരങ്ങൾ മെയ് അഞ്ചിന് നടക്കും.