ചെൽസിയെ തകർത്ത് എവർട്ടൺ; ആഴ്‌സണലും ടോട്ടനവും ജയിച്ചു

 | 
Pick


ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തരംതാഴ്ത്തൽ ഭീഷണിയിൽ നിൽക്കുന്ന എവർട്ടൺ ചെൽസിയെ അട്ടിമറിച്ചു പ്രതീക്ഷ നിലനിർത്തി. എതിരില്ലാത്ത ഒരു ഗോളിനാണ് ചെൽസി തോറ്റത്. ഇംഗ്ലീഷ് ഗോൾകീപ്പർ പിക്ഫോഡിന്റെ ഉഗ്രൻ സേവുകളും ആദ്യമുതൽ അവസാനം വരെ ആർത്തിരമ്പി ടീമിനെ പിന്തുണച്ച ഗുഡിൻസൺ പാർക്കിലെ കാണികളും 46ആം മിനിറ്റിൽ റിച്ചാൾസൺ  നേടിയ ഗോളും എവർട്ടണെ തുണച്ചു. കഴിഞ്ഞ 68 വർഷമായി പ്രീമിയർ ലീഗിൽ തുടരുന്ന എവർട്ടൺ തരംതാഴ്ത്തൽ നേരിടുമോ അതോ ഫ്രാങ്ക് ലാംപാർഡിന്റെ സംഘം അത് അതിജീവിക്കുമോ എന്നതാണ് ചോദ്യം. അവരുടെ മുന്നിൽ ഇനി ഉള്ളത് 5 കളികൾ ആണ്. ലെസ്റ്റർ, വാറ്റ്‌ഫോഡ്, ബ്രെൻറ്ഫോഡ്, ക്രിസ്റ്റൽ പാലസ്, ആഴ്‌സണൽ എന്നിവർ ആണ് എതിരാളികൾ. 

തൊട്ട് മുന്നിൽ നിൽക്കുന്ന ലീഡ്സ്, ബേൺലി എന്നിവർക്ക് 34 കളികളിൽ നിന്ന് 34 പോയിന്റ് ഉണ്ട്. ഇവർക് 33 കളികളിൽ നിന്ന് 32 പോയിന്റും.

ലെസ്റ്റർ സിറ്റിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് ടോട്ടനം വിജയം ആഘോഷിച്ചത്. സൺ ഹ്യുങ് മിന് നേടിയ ഇരട്ട ഗോളും നായകൻ ഹാരി കെയിൻ നേടിയ ഗോളും ആദ്യ നാലിൽ എത്താൻ ഉള്ള അവരുടെ ശ്രമങ്ങൾക്ക് മുതൽക്കൂട്ടായി. ഇഹനാച്ചോ ആണ് ലെസ്റ്ററിന്റെ ആശ്വാസ ഗോൾ നേടിയത്.

എന്നാൽ ആദ്യ നാലിൽ മണിക്കൂറുകൾ മാത്രമേ അവർക്ക് നിൽക്കാൻ കഴിഞ്ഞുള്ളൂ. ആഴ്സണൽ വെസ്റ്റ്ഹാം യുണൈറ്റഡിനെ അവരുടെ മൈതാനത്ത് ഒന്നിനെതിരെ 2 ഗോളുകൾക്ക് തകർത്തതോടെ ടോട്ടനം 5ആം സ്ഥാനത്തേക്ക് ഇറങ്ങി. പ്രതിരോധക്കാരായ റോബ് ഹോൾഡിങ്, ഗബ്രിയേൽ മഗൽഹിസ് എന്നിവർ ഗണ്ണേഴ്‌സിന്റെ ഗോൾ നേടിയപ്പോൾ ജറോഡ് ബോവൻ വെസ്റ്റ്ഹാമിന്റെ ഗോൾ നേടി. ജയത്തോടെ ആഴ്‌സണൽ 34 കളികളിൽ നിന്ന് 63 പോയിന്റ് നേടി നാലാം സ്ഥാനത്ത് തിരികെ എത്തി. ടോട്ടനം അഞ്ചാം സ്ഥാനത്ത് 61 പോയിന്റുമായി ഉണ്ട്. മൂന്നാം സ്ഥാനത്തുള്ള ചെൽസിക്ക് 66 പോയിന്റ് ആണ് ഉള്ളത്. 

ടോട്ടനത്തിന്റെ അടുത്ത കളി ലിവർപൂളുമായിട്ടാണ്. രണ്ടു ടീമിനും ഇത്‌ നിർണ്ണായകമായ കളി ആണ്. അതു കഴിഞ്ഞാൽ അവർ ഗണ്ണേഴ്‌സുമായി കളിക്കും.

ലാലീഗയിൽ ഇന്നലെ നടന്ന കളിയിൽ ബാഴ്‌സലോണ ഒന്നിനെതിരെ 2 ഗോളിന് റയൽ മല്ലോർക്കയെ തോൽപ്പിച്ചു. ഇതോടെ അവർ രണ്ടാം സ്ഥാനത്ത് എത്തി.