എഫ്എ കപ്പ് സെമിഫൈനൽ: സിറ്റിയും ലിവർപൂളും നേർക്കുനേർ

 | 
city

എഫ്എ കപ്പ് സെമിഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ഏറ്റുമുട്ടും. ഇതിലെ ജേതാക്കൾ ചെൽസി- ക്രിസ്റ്റർ പാലസ് മത്സര വിജയികളുമായി ഫൈനൽ കളിക്കും. നോട്ടിം​ഗ്ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത ഒരു ​ഗോളിന് തോൽപ്പിച്ചാണ് ലിവർപൂൾ സെമി ടിക്കറ്റ് എടുത്തത്. ഡീ​ഗോ ജോട്ടയാണ് 78ാം മിനിറ്റിൽ ​ഗോളടിച്ചത്. 

സൗത്താംപ്റ്റണെ ഒന്നിനെതിരെ നാല് ​ഗോളിന് തകർത്താണ് സിറ്റി സെമിയിലെത്തിയത്. റഹീം സ്റ്റെർലിം​ഗ്, കെവിൻ ഡിബ്രൂണേ, ഫിൽ ഫോഡൻ, റിയാദ് മെഹറസ് എന്നിവരാണ് സിറ്റിക്കായി ​ഗോളടിച്ചത്. ലപ്പോർട്ടയുടെ ഓൺ ​ഗോളാണ് സിറ്റിയുടെ വലയിൽ വീണത്. നേരത്തെ എവർട്ടണെ എതിരില്ലാത്ത നാല് ​ഗോളിന് തോൽപ്പിച്ച് ക്രിസ്റ്റൽ പാലസും സെമി ബെർത്ത് നേടിയിരുന്നു. മിഡിൽസ്ബറോയെ തോൽപ്പിച്ചാണ് ചെൽസി സെമിയിലെത്തിയത്. 

ഏപ്രിൽ പത്തിനും പതിനാറിനും ഇനി  ലിവർപൂൾ- സിറ്റി മത്സരം കാണാനാകും. പത്തിന് പ്രീമിയൽ ലീ​ഗിലെ നിർണായക പോരട്ടത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടുമ്പോൾ പതിനാറിന് എഫ്എ കപ്പ് സെമി നടക്കും. ചാമ്പ്യൻസ് ലീ​ഗിൽ രണ്ടു ടീമുകളും ഏറ്റുമുട്ടുകയാണെങ്കിൽ അത് ഫൈനലിലായിരിക്കും.