ആവേശപ്പോരിൽ കൊൽക്കത്തക്കെതിരെ ഗുജറാത്തിന് ജയം.

 | 
Gt


അവസാന ഓവർ വരെ ആവേശം നിറഞ്ഞ മത്സരത്തിൽ കൊൽക്കത്ത നെറ്റ് റൈഡേഴ്‌സിനെ തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി. ടോസ് നേടിയ ഒരു ടീം ബാറ്റിംഗ് തിരഞ്ഞെടുത്ത സീസണിലെ ആദ്യ കളിയിൽ ടൈറ്റൻസ് ഉയർത്തിയ 157 എന്ന ലക്ഷ്യം പിന്തുടർന്ന കെകെആർ 8 റൺസ് അകലെ വീണു.

രണ്ടാം ഓവറിൽ ശുഭ്മൻ ഗില്ലിനെ നഷ്ടപ്പെട്ടെങ്കിലും 49 പന്തിൽ 67 റൺസ് നേടിയ നായകൻ ഹർദിക് പാണ്ഡ്യയുടെ മികവിൽ ടൈറ്റൻസ് 9 വിക്കറ്റിന് 156 റൺസ് നേടി. അവസാന ഓവർ എറിയാൻ വന്ന ആന്ദ്രെ റസ്സൽ 5 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി. ടിം സൗത്തി 3 വിക്കറ്റ് വീഴ്ത്തി.
ചേയ്സിംഗ് തുടങ്ങിയ കെകെആറിന് 6.1 ഓവർ കഴിയുമ്പോഴേക്കും 4 വിക്കറ്റ് നഷ്ടമായി. എന്നാൽ 35 റൺസ് നേടിയ റിങ്കു സിംഗ്, 25 പന്തിൽ 48 റൺസ് എടുത്ത റസ്സൽ എന്നിവരുടെ മികവിൽ പൊരുതി നോക്കി. അവസാന ഓവറിൽ 18 റൺസ് വേണ്ടിയിരുന്നെങ്കിലും 9 റൺസ് നേടാനെ അവർക്ക് കഴിഞ്ഞുള്ളൂ. ഷമി, റാഷിദ് ഖാൻ, യഷ് ദയാൽ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.