ഐപിഎൽ: ​ഗുജറാത്ത് പ്ലേ ഓഫിൽ

 | 
laknow

 ലഖ്നൗ സൂപ്പർ ജയന്റ്സിനെ 62 റൺസിന് തോൽപ്പിച്ച് ​ഗുജറാത്ത് ടൈറ്റൻസ് പ്ലേ ഓഫിൽ കടന്നു. ഇതോടെ ഐ.പി.എൽ. ക്രിക്കറ്റിൽ പ്ലേ ഓഫ് ഉറപ്പിച്ച ആദ്യടീമായി ഗുജറാത്ത് ടൈറ്റൻസ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഗുജറാത്ത് 144 റൺസാണ് നേടിയത്. 49 പന്തിൽ 63 റൺസെടുത്ത ഓപ്പണർ ശുഭ്മാൻ ഗില്ലും 3.5 ഓവറിൽ 24 റൺസിന് നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ റാഷിദ് ഖാനുമാണ് ടീമിനെ വിജയത്തിലെത്തിച്ചത്. 

ശുഭ്മൻ ​ഗില്ലിനു പുറമെ മില്ലറും(26), തെവാത്തിയയും(22) മാത്രമാണ് ​ഗുജറാത്തിന് വേണ്ടി തിളങ്ങിയത്. ആവേശ് ഖാൻ 2 വിക്കറ്റ് വീഴ്ത്തി. 
മറുപടി ബാറ്റിം​ഗിനിറങ്ങിയ ലക്നൗവിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. എട്ട് ബാറ്റർമാർക്ക് രണ്ടക്ക സ്‌കോറിലെത്താനായില്ല.  
26 പന്തിൽ 27 റൺസെടുത്ത ദീപക് ഹൂഡയാണ് ലഖ്നൗവിന്റെ ടോപ്സ്‌കോറർ. ഓപ്പണർമാരായ ക്യാപ്റ്റൻ കെ.എൽ. രാഹുൽ (8), ക്വിന്റൺ ഡി കോക്ക് (11) എന്നിവർ പരാജയപ്പെട്ടതോടെ ലഖ്നൗ ബാറ്റിങ് കൂപ്പുകുത്തി. 13.5 ഓവറിൽ 82 റൺസിന് ടീം ഓൾഔട്ടായി. 4 വിക്കറ്റ് വീഴ്ത്തിയ റാഷിദ്ഖാന് പുറമെ സായി കിഷേർ, യഷ് ദയാൽ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.