ഐപിഎൽ: രാജസ്ഥാനെതിരെ കൊൽക്കത്തക്ക് ജയം

 | 
kkr

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ തിങ്കളാഴ്ച്ച നടന്ന മത്സരത്തിൽ രാജസ്ഥാനെതിരെ കൊൽക്കത്തക്ക് ഏഴ് വിക്കറ്റ് ജയം. രാജസ്ഥാൻ ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം അഞ്ച് പന്തുകൾ ബാക്കിനിൽക്കെ നൈറ്റ് റൈഡേഴ്സ് മറികടന്നു. 

ടോസ് നഷ്ടമായ റോയൽസ് ബാറ്റിം​ഗിനിറങ്ങി. ഓപ്പണർ ദേവദത്ത് പടിക്കലിനെ ആദ്യമേ അവർക്ക് നഷ്ടമായി. എന്നാൽ സഞ്ജു സാസംൺ- ബട്ട്ലർ കൂട്ടുകെട്ട് ശ്രദ്ധയോടെ കളിച്ചു. 25 പന്തിൽ 22 റൺസ് നേടി ബട്ട്ലർ പുറത്തായി. സഞ്ജുവിന്റെ അർദ്ധ സെഞ്ച്വറിയാണ് ടീമിനെ മാന്യമായ സ്കോറിൽ എത്തിച്ചത്. 49 പന്തിൽ 54 റൺസാണ് സഞ്ജു നേടിയത്. 13 പന്തിൽ 27 റൺസെടുത്ത ഹെത്മെയറും തിളങ്ങി. ടിം സൗത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഓപ്പണർമാരായ ആരോൺ ഫിഞ്ചും ബാബാ ഇന്ദ്രജിത്തും വേ​ഗത്തിൽ പുറത്തായെങ്കിലും ശ്രേയസ് അയ്യരും നിതീഷ് റാണയും ചേർന്ന കൂട്ടുകെട്ട് കൊൽക്കത്തയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. ശ്രേയസ് 34ന് പുറത്തായി. പിന്നാലെ വന്ന റിങ്കു സിം​ഗിന്റെ പ്രകടനമാണ് കൊൽക്കത്തയുടെ ജയം എളുപ്പമാക്കിയത്. ഇരുവരും പുറത്താകാതെ നിന്നു. നീതീഷ് റാണ 37 പന്തിൽ 48ഉം റിങ്കു 23 പന്തിൽ 42ഉം നേടി. റിങ്കു സിം​ഗാണ് കളിയിലെ താരം