ഐപിഎൽ: ചെന്നൈക്കെതിരായ ജയത്തോടെ ബാ​ഗ്ലൂർ നാലാം സ്ഥാനത്തേക്ക്

 | 
RCB

ചെന്നൈ സൂപ്പർ കിം​ഗ്സിനെ 13 റൺസിന് തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂർ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്ത് എത്തി. ബാം​ഗ്ലൂർ ഉയർത്തിയ 174 എന്ന വിജയലക്ഷ്യം പിൻതുടർന്ന ചെന്നൈക്ക് 8 വിക്കറ്റിന് 160 റൺസ് നേടാനെ കഴിഞ്ഞുള്ളൂ.

ആദ്യം ബാറ്റുചെയ്ത ആർസിബിക്ക് വേണ്ടി ഓപ്പണർമാരായ കോഹ്ലി- ഡൂപ്ലസിസ് സഖ്യം 62 റൺസ് കൂട്ടിച്ചേർത്തു. കോഹ്ലി 33 പന്തിൽ 30ഉം ഡൂപ്ലസിസ് 22 പന്തിൽ 38 ഉം നേടി. 27 പന്തിൽ 42 റൺസ് നേടിയ മഹിപാൽ റോംറോർ ആണ് മധ്യനിരയിൽ ടീമിന് മുതൽക്കൂട്ടായത്. 15 പന്തിൽ 21 റൺസെടുത്ത രജത് പട്ടീദാറും അവസാന ഓവറുകൾ ആഞ്ഞടിച്ച് 17 പന്തിൽ 26 റൺസടിച്ച ദിനേശ് കാർത്തിക്കും ടീമിന്റെ സ്കോർ 8ന് 173 എന്ന നിലയിലെത്തിച്ചു. സ്പിന്നർ മഹീഷ് തീക്ഷണ 27 റൺസിന് 3 വിക്കറ്റ് വീഴ്ത്തി. മോയിൻ അലിക്ക്  രണ്ട് വിക്കറ്റ് കിട്ടി. 

ചെന്നൈക്കായി ഓപ്പണേഴ്സ് നന്നായി തുടങ്ങിയെങ്കിലും 28 റൺസിന് ​ഗെയ്ക്വാദ് പുറത്തായ ശേഷം സഹ ഓപ്പണർ കോൺവെക്ക് ഒപ്പം നിൽക്കാൻ പിന്നാലെ എത്തിയ റോബിൻ ഉത്തപ്പക്കോ,  അമ്പാട്ടി റായ്ഡുവിനോ കഴിഞ്ഞില്ല. 37 പന്തിൽ 56 റൺസെടുത്ത് കോൺവെ പുറത്തായി . മോയിൻ അലി 34 റൺസെടുത്തു. ബാ​ഗ്ലൂരിനായി ഹർഷൽ പട്ടേൽ 3ഉം മാക്സ്വെൽ 2 വിക്കറ്റും വീഴ്ത്തി.