ഇന്ററിനെ തകർത്ത് ലിവർപൂൾ, ബയേണിന് സമനില

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ആദ്യപാദ മത്സരത്തിൽ ഇറ്റാലിയൻ ക്ലബ് ഇന്റർമിലാനെ ഇംഗ്ലീഷ് ക്ലബ് ലിവർപൂൾ തോൽപ്പിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലിവർപൂളിന്റെ വിജയം. മറ്റൊരു മത്സരത്തിൽ ജർമ്മൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിനെ ഓസ്ട്രിയൻ ക്ലബ് റെഡ്ബുൾ സാൽസ്ബർഗ് സമനിലയിൽ തളച്ചു. രണ്ടു ടീമും ഓരോ ഗോൾ നേടി.
മിലാനിൽ നടന്ന ഇന്റർ- ലിവർപൂൾ മത്സരത്തിൽ രണ്ടു ഗോളും പിറന്നത് രണ്ടാം പകുതിയിലാണ്. എഴുപതിയഞ്ചാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ബ്രസീലിയൻ താരം റോബർട്ടോ ഫിർമിനോ ആദ്യ ഗോൾ നേടി. 83ാം മിനിറ്റിൽ സൂപ്പർതാരം മുഹമ്മദ് സലയാണ് രണ്ടാം ഗോൾ നേടിയത്.
21ാം മിനിറ്റിൽ അദമു നേടിയ ഗോളിൽ സലാസ്ബർഗ്, ബയേൺ മ്യൂണിക്കിനെതിരെ ലീഡ് നേടി. അട്ടിമറി ഉറപ്പിച്ച ഘട്ടത്തിൽ മത്സരത്തിന്റെ 90ാം മിനിറ്റിൽ ആണ് കിംഗ്സ്ലി കോമൻ ബയേൺ മ്യൂണിക്കിനായി ഗോൾ നേടുന്നത്. 23ന് ആണ് ഒന്നാം പാദത്തിലെ ബാക്കി മത്സരങ്ങൾ.