ആവേശകരമായ മത്സരത്തിൽ കൊൽക്കത്തയെ വീഴ്ത്തി ലക്നൗ

 | 
cric

അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തിൽ പൊരുതിക്കളിച്ച കൊൽക്കത്തയെ രണ്ട് റൺസിന് തോൽപ്പിച്ച് ലക്നൗ ഐപിഎൽ പ്ലേഓഫിലെത്തി. ലക്നൗ ഉയർത്തിയ 211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയുടെ ഇന്നിങ്സ് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 208 റൺസിൽ അവസാനിച്ചു. ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ അർധസെഞ്ചറിക്കും റിങ്കു സിങ് (15 പന്തിൽ 40), സുനിൽ നരെയ്ൻ (7 പന്തിൽ 21*) എന്നിവരുടെ ആക്രമണത്തിനും കൊൽക്കത്തയെ രക്ഷിക്കാനായില്ല.

മാർക്കസ് സ്റ്റോയിനിസ് എറിഞ്ഞ 20ാം ഓവറിൽ 21 റൺസാണ് കെകെആറിന് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്തിൽ റിങ്കു സിങ് ഫോറിച്ചു.  അടുത്ത രണ്ടു പന്തുകളും സിക്സർ പായിച്ചു. നാലാം പന്തിൽ രണ്ട് റൺസ്. എന്നാൽ അഞ്ചാം പന്ത് എവിൻ ലൂയിസ് ഒറ്റക്കൈയ്യിൽ ഒതുക്കി. അവസാന പന്തിൽ വേണ്ടിയിരുന്നത് മൂന്നു റൺസ്.  ഉമേഷ് യാദവിന്റെ വിക്കറ്റ് സ്റ്റോയിനിസ് തെറിപ്പിച്ചതോടെ കൊൽക്കത്ത ടൂർണമെന്റിൽനിന്നു പുറത്തായി. നിതീഷ് റാണ (22 പന്തിൽ 42), സാം ബില്ലിങ്സ് (24 പന്തിൽ 36) എന്നിവ‌രും കൊൽക്കത്തക്കായി പൊരുതിയ.


നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലക്നൗ 20 ഓവറിൽ വിക്കറ്റൊന്നും പോകാതെ 210 റൺസെടുത്തു.
ഓപ്പണർമാരായ ക്വിന്റൻ ഡികോക്കിന്റെ  സെഞ്ചറിയും (70 പന്തിൽ 140*), ക്യാപ്റ്റൻ കെ.എൽ.രാഹുലിന്റെ അർധസെഞ്ചറിയുമാണ് (51 പന്തിൽ 68*) ലക്നൗവിന്റെ സ്കോർ 210ൽ എത്തിച്ചത്.