ജയത്തോടെ ലക്നൗ ഒന്നാമത്; രാജസ്ഥാനും വിജയം

 | 
cric

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 75 റൺസിന് തോൽപ്പിച്ച് ലക്നൗ സൂപ്പർ ജെയിന്റ്സ് ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. 177 എന്ന ലക്നൗ ഉയർത്തിയ വിജയലക്ഷ്യം പിൻതുടർന്ന കെകെആർ 101റൺസിന് പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ആവേശ് ഖാനും ജെയ്സൺ ഹോൾഡറുമാണ് ടീമിനെ വിജയത്തിലെത്തിച്ചത്.

ആദ്യം ബാറ്റു ചെയ്ത ലക്നൗ ക്വന്റൺ ഡികോക്ക് (50), ദീപക്ക് ഹൂഡ്(41), ക്രുനാൽ പാണ്ഡ്യ (25), സ്റ്റോയ്ണിസ് (28) എന്നിവരുടെ മികവിൽ 7 വിക്കറ്റിന് 176 റൺസ് നേടി. മറുപടി ബാറ്റിം​ഗിനിറങ്ങിയ കൊൽക്കത്തക്ക് വേണ്ടി ആന്ദ്രേ റസ്സൽ മാത്രമാണ് തിളങ്ങിയതയ്. റസ്സൽ 19 പന്തിൽ 45 റൺസ് നേടി. 

പഞ്ചാബിനെതിരെ ആറ് വിക്കറ്റ് വിജയമാണ് രാജസ്ഥാൻ നേടിയത്. ആദ്യം ബാറ്റുചെയ്ത പഞ്ചാബ് 189 റൺസ് നേടി. അർദ്ധ സെഞ്ച്വറി നേടിയ ബെയർസ്റ്റോ, 38 റൺസ് നേടിയ ജിതേഷ് ശർമ്മ, 14 പന്തിൽ 22 നേടിയ ലിവിങ്സ്റ്റൺ എന്നിവർ പഞ്ചാബിനുവേണ്ടി തിളങ്ങി. ചാഹൽ 3 വിക്കറ്റ് വീഴ്ത്തി. ഓപ്പണറായി എത്തിയ യശ്വസി ജെയ്സ്വാളിന്റെ പ്രകടനമാണ് രാജസ്ഥാന് മുതൽക്കൂട്ടായത്. ജെയ്സ്വാൾ 41പന്തിൽ 68ഉം ബട്ട്ലർ 30ഉം, ദേവദത്ത് പടിക്കൽ 31ഉം ഹെത്‍മെയർ 16 പന്തിൽ 31ഉം സഞ്ജു സാംസൺ 12 പന്തിൽ 23ഉം നേടി.

11 കളികൾ കഴിഞ്ഞപ്പോൾ ലക്നൗ, ​ഗുജറാത്ത് എന്നീ ടീമുകൾക്ക് 16 പോയിന്റും രാജസ്ഥാന് 14ഉം ബാം​ഗ്ലൂരിന് 12ഉം പോയിന്റുണ്ട്.