അഞ്ചിൽ അഞ്ചും തോറ്റ് മുംബൈ ഇന്ത്യൻസ്; പഞ്ചാബിന്റെ ജയം 12 റൺസിന്

 | 
Mipk

ഐപിഎൽ 15ആം സീസണിൽ മുംബൈ ഇന്ത്യൻസിന് അഞ്ചാം തോൽവി. പൂനയിൽ നടന്ന കളിയിൽ 12 റൺസിന് പഞ്ചാബ് കിങ്‌സാണ് അവരെ തോൽപ്പിച്ചത്. 199 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയുടെ ഇന്നിങ്‌സ് 9 വിക്കറ്റിന് 186 എന്ന നിലയിൽ അവസാനിച്ചു. 

ഓപ്പണർമാരായ മായങ്ക് അഗർവാൾ, ശിഖർ ധവാൻ എന്നിവർ മികച്ച തുടക്കം ടീമിന് നൽകി. ആദ്യ വിക്കറ്റിൽ 97 റൺസ് ആണ് ഇവർ കൂട്ടിച്ചേർത്ത്. മായങ്ക് 32 പന്തിൽ 52 ഉം ധവാൻ 50 പന്തിൽ 70 റൺസും നേടി. 15 പന്തിൽ 30 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമ്മയുടെ പ്രകടനമാണ് സ്കോർ 198ൽ എത്തിച്ചത്. ബേസിൽ തമ്പി 2 വിക്കറ്റ് വീഴ്ത്തി. 

രോഹിത് അടിച്ചു തുടങ്ങി എങ്കിലും 28 റൺസ് എടുത്തു 4ആം ഓവറിൽ വീണു. പിന്നാലെ ഇഷാൻ കിഷനും പുറത്തായി. എന്നാൽ 25 പന്തിൽ 49 റൺസ് അടിച്ച ഡി ബ്രേവിസും 20 പന്തിൽ 36 റൺസ് നേടിയ തിലക് വർമ്മയും മുംബൈക്ക് പ്രതീക്ഷ  നൽകി. എന്നാൽ ഇവർ പുറത്തായതോടെ പഞ്ചാബ് വിജയം മണത്തു. 30 പന്തിൽ 43 റൺസ് നേടിയ സൂര്യകുമാർ യാദവിലായിരുന്നു പിന്നെ മുംബൈ പ്രതീക്ഷ. എന്നാൽ 4 വിക്കറ്റ്  വീഴ്ത്തിയ ഒഡിൻ സ്മിത്ത് മുംബൈ പ്രതീക്ഷകൾ തല്ലിക്കെടുത്തി. അവസാന ഓവറിൽ 3 വിക്കറ്റാണ് സ്മിത്ത് വീഴ്ത്തിയത്.