പിഎസ്ജിക്ക് തോൽവി; റയലിനും അത്‍ലറ്റിക്കോ മാഡ്രിഡിനും ജയം

 | 
nantes

ഫ്രഞ്ച് ലീ​ഗിൽ നെയ്മർ പെനാൽറ്റി നഷ്ടപ്പെടുത്തിയ കളിയിൽ നാൻതിനെതിരെ പാരി സാൻ ജേഴ്മക്ക് തോൽവി. ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് പിഎസ്ജി തോറ്റത്. ആദ്യ പകുതിയിൽ ആണ് നാൻതിന്റെ മൂന്ന് ​ഗോളുകളും പിറന്നത്. 47ാം മിനിറ്റിൽ നെയ്മർക്ക് ലഭിച്ച പെനാൽറ്റി ​ഗോൾകീപ്പർ  തടഞ്ഞിട്ടു. തോറ്റെങ്കിലും പോയിന്റ് പട്ടികയിൽ പിഎസ്ജി തന്നെയാണ് മുന്നിൽ.

ലാലീ​​ഗയിൽ റയൽ മാഡ്രിഡ് തകർപ്പൻ ജയം സ്വന്തമാക്കി. ഡെപോർട്ടീവോ അലാവേസിനെ എതിരില്ലാത്ത മൂന്ന് ​ഗോളിനാണ് റയൽ തകർത്തത്.  ഒരു ​ഗോളും രണ്ട് അസിസ്റ്റുമായി കരീം ബെൻസേമ തിളങ്ങിയ മത്സരത്തിൽ വിനീഷ്യസ് ജൂനിയർ, മാർക്കോ അസെൻസിയോ എന്നിവരു ​ഗോളടിച്ചു. ഒസാസുനയെ എതിരില്ലാത്ത മൂന്ന് ​ഗോളിനാണ് അത്‍ലറ്റിക്കോ മാ‍ഡ്രിഡ് തകർത്തത്. ജോ ഫെലിക്സ്, ലൂയി സുവാരസ്, എയ്ഞ്ചല‍ കൊറെയേ എന്നിവർ ​ഗോളടിച്ചു. 

ലീ​ഗിലെ മറ്റൊരു മത്സരത്തിൽ വില്ലാറയൽ ​ഗ്രനേഡയെ ഒന്നിനെതിരെ നാല് ​ഗോളുകൾക്ക് പരാജയപ്പെടുത്തി.