ലീഗ് 1 കിരീടം തിരികെ പിടിച്ചു പിഎസ്‌ജി

 | 
Psg

റാസിങ് ക്ലിബ് ദ് ലോഗുമായുള്ള  കളി   സമനിലയിൽ ആയതോടെ പാരീസ് സെന്റ് ജെർമെയ്ൻ ലീഗ് 1 കിരീടം ഉറപ്പാക്കി. 
ഫ്രീ ട്രാൻസ്ഫറിൽ ക്ലബ്ബിൽ ചേർന്നതിന് ശേഷം ഫ്രാൻസിലെ തന്റെ ആദ്യ ട്രോഫി ഉയർത്താനുള്ള അവസരം ലയണൽ മെസ്സിക്ക് ലഭിച്ച കളിയിൽ അദ്ദേഹം അവിസ്മരണീയമായ ഒരു ഗോളും നേടി. 

2020-21 കാമ്പെയ്‌നിലെ വിജയിയായ ലില്ലിൽ നിന്ന് 4 കളി ബാക്കി നിൽക്കെയാണ്  മൗറീഷ്യോ പോച്ചെറ്റിനോയുടെ ടീം കിരീടം തിരിച്ചുപിടിക്കുന്നത്.   

 68ആം മിനിറ്റിൽ നെയ്മർ നൽകിയ അസിസ്റ്റിൽ നിന്നാണ് മെസ്സി ഗോൾ നേടിയത്. 88ആം മിനിറ്റിൽ ലോഗ് സമനില ഗോൾ നേടി. 

34 കളികൾ കഴിഞ്ഞപ്പോൾ 78 പോയിന്റ് ആണ് പിഎസ്‌ജി നേടിയത്. തൊട്ടു പിന്നിൽ ഉള്ള മാഴ്‌സക്ക് 62 പോയിന്റ് ആണ് ഉള്ളത്.