15 പന്തിൽ 56*, മുംബൈ ഇന്ത്യൻസിനെ തകർത്ത് പാറ്റ്‌ കമ്മിൻസ്

 | 
Cummins

14ആം ഓവറിലെ രണ്ടാം പന്തിൽ പാറ്റ്‌ കമ്മിൻസ് ക്രീസിൽ എത്തുമ്പോൾ മുംബൈയെ തോൽപ്പിക്കാൻ കൊൽക്കത്തയ്ക്ക് വേണ്ടത് 41 പന്തിൽ 62 റൺസ്. പിന്നെ നടന്നത് അവിശ്വസനീയമായ ഒരു പ്രകടനം ആയിരുന്നു. വെറും 18 പന്തിൽ അവിടെ നിന്നു ടീം ജയിച്ചു.

ആദ്യ പന്തിൽ 1, പിന്നാലെ 6,4,ഡോട്ട്,ഡോട്ട്, 6,4,1,6,4,6,6,2,4,6. കളി കഴിഞ്ഞു. ഡാനിയേൽ സാംസ്‌ എറിഞ്ഞ 16ആം ഓവറിൽ പിറന്നത് 35 റൺസ്. 14 പന്തിൽ അർദ്ധ സെഞ്ചുറി തികച്ച് റെക്കോർഡും കമ്മിൻസ് നേടി. 

നേരത്തെ ടോസ് നഷ്ടമായി ബാറ്റിംഗിന് ഇറങ്ങിയ മുംബൈ 4 വിക്കറ്റിന് 161 റൺസ് ആണ് നേടിയത്. 52 റൺസ് എടുത്ത സൂര്യകുമാർ യാദവ്, 38 റൺസ് നേടിയ തിലക് വർമ്മ എന്നിവരാണ് മുംബൈ ടീമിനെ ഭേദ്ധപ്പെട്ട സ്കോറിൽ എത്തിച്ചത്. കമ്മിൻസ് 2 വിക്കറ്റും വീഴ്ത്തി. 

മറുപടി ബാറ്റിംഗ് തുടങ്ങിയ കൊൽക്കത്തക്ക് ആദ്യമേ രഹാനെ, അയ്യർ എന്നിവരെ നഷ്ടമായി. എന്നാൽ ഒരറ്റത്ത് പിടിച്ചു നിന്ന വെങ്കിടേഷ് അയ്യർ (50*) സ്കോർ ചലിപ്പിച്ചു. എന്നാൽ ആറാം വിക്കറ്റിൽ കമ്മിൻസ് വന്നതോടെ കളി മാറി.

ഇതൊടെ മുംബൈ 3 മത്സരത്തിലും തോറ്റു. 4 കളിയിൽ 3 ജയവുമായി കൊൽക്കത്ത പട്ടികയിൽ ഒന്നാമതെത്തി. ഇന്ന് ഡൽഹിയും ലക്‌നൗവും ഏറ്റുമുട്ടും.