ക്വിൻ്റൻ ഡി കോക്ക് കളിച്ചു; ലക്‌നൗ ജയിച്ചു

 | 
Lucknow


ഓപ്പണർ ഡികോക്കിന്റെ മികവിൽ ഡൽഹിയെ തോൽപ്പിച്ച് ലക്‌നൗ ഐപിഎല്ലിലെ തങ്ങളുടെ മൂന്നാം വിജയം സ്വന്തമാക്കി. 150 എന്ന സ്കോർ പിന്തുടർന്ന ലക്‌നൗ രണ്ടു പന്ത് ബാക്കി നിൽക്കെ വിജയം കണ്ടു. 52 പന്തിൽ 80 റൺസ് എടുത്ത ഡി കോക്ക് ആണ് കളിയിലെ കേമൻ.

ടോസ് നഷ്ടപ്പെട്ട്  ബാറ്റിംഗ് തുടങ്ങിയ ഡൽഹിക്ക് പ്രിത്വി ഷോ സ്വപ്നതുല്യമായ തുടക്കം നൽകി. ഡേവിഡ് വാർണറെ കാഴ്ചക്കാരൻ ആക്കി ഷോ തകർത്തടിച്ചു. 34 പന്തിൽ 61 റൺസ് നേടി ഷോ പുറത്താകുമ്പോൾ ടീം സ്കോർ 67. പിന്നാലെ വാർണർ(4), റോവ്മാൻ പവൽ(3) എന്നിവർ പുറത്തായി. പിന്നീട് ഋഷഭ് പന്ത് (39), സർഫറാസ് ഖാൻ (36)എന്നിവർ ചേർന്നാണ് ഡൽഹിക്ക് പൊരുത്താവുന്ന സ്കോർ സമ്മാനിച്ചത്. ബിഷ്ണോയ് രണ്ട് വിക്കറ്റ് വീഴ്ത്തി.

ബാറ്റിംഗ് തുടങ്ങിയ ലക്‌നൗവിന് വേണ്ടി ഓപ്പണർണാർ നല്ല തുടക്കം നൽകി. രാഹുൽ 24 റൺസ് നേടി പുറത്തായി എങ്കിലും ഡി കോക്ക് പ്രതീക്ഷ കാത്തു. ലൂവിസും(5) ഹൂഡയും(11) നിലയുറപ്പിക്കും മുന്നേ പോയെങ്കിലും ക്രുനാൽ(19), ആയുഷ്(10) എന്നിവർ ടീമിനെ വിജയത്തിൽ എത്തിച്ചു. കുൽദീപ് യാദവ്‌ 2 വിക്കറ്റ് വീഴ്ത്തി.

ഇതോടെ പോയിന്റ് പട്ടികയിൽ ലക്‌നൗ മൂന്നാം സ്ഥാനത്ത് എത്തി.