ബാം​ഗ്ലൂരിനെ തകർത്ത് പഞ്ചാബ്; വിജയം 54 റൺസിന്

 | 
pbks

ബാറ്റു കൊണ്ട് ജോണി ബെയർസ്റ്റോയും ലയാം ലിവിംങ്സ്റ്റണും. പന്തികൊണ്ട് എറിഞ്ഞിട്ട് റബാദയുടെ നേതൃത്വത്തിലെ ബൗളർമാരും. ബാർബോൺ  സ്റ്റേഡിയത്തിൽ ബാം​ഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ 54 റൺസിനാണ് പഞ്ചാബ് തകർത്തത്. ആദ്യം ബാറ്റുചെയ്ത പഞ്ചാബ് 20 ഓവറിൽ 9 വിക്കറ്റിന് 209 റൺസ് നേടി. 29 പന്തിൽ 7 സിക്സും 4 ഫോറും പറത്തി 66 റൺസെടുത്ത ജോണി ബെയർസ്റ്റോയും 42 പന്തിൽ 70 റൺസെടുത്ത ലയാം ലിവിങ്സ്റ്റണുമാണ് ടീമിനെ ഈ സ്കോറിലെത്തിച്ചത്. ഹർഷൽ പട്ടേൽ 4 വിക്കറ്റും ഹസരങ്ക 2 വിക്കറ്റും വീഴ്ത്തി. ഹെയ്സൽവുഡ് നാലോവറിൽ വഴങ്ങിയത് 64 റൺസാണ്. 

കൂറ്റൻ സ്കോർ പിൻതുടരുന്ന ബാം​ഗ്ലൂരിന് വേണ്ടി ആരും മികച്ച ബാറ്റിം​ഗ് കാഴ്ച്ചവച്ചില്ല. കോഹ്‍ലി 20നും പട്ടിദാർ 26നും മാക്സ്വെൽ 35നും പുറത്തായി.  റബാദ 3 വിക്കറ്റും റിഷി ധവാൻ, രാഹുൽ ചാഹർ എന്നിവർ രണ്ട് വിക്കറ്റും വീഴ്ത്തി. 20 ഓവറിൽ 9 വിക്കറ്റിന് 155 റൺസാണ് ആർസിബി നേടിയത്. 

ജയത്തോടെ പഞ്ചാബിന് 12 കളികളിൽ നിന്നും 12 പോയിന്റായി. ബാം​ഗ്ലൂരിന് 13 കളികളിൽ നിന്ന് 14 പോയിന്റാണ് ഉള്ളത്.