ഡൽഹിയെ തകർത്ത് ആർസിബി

 | 
Rcb

ഡൽഹി കാപിറ്റൽസിനെ 16 റൺസിന് തോൽപ്പിച്ച് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് ഐപിഎൽ 15ആം സീസണിലെ നാലാം ജയം സ്വന്തമാക്കി. ആർസിബി ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടാൻ മാത്രമേ കഴിഞ്ഞുള്ളൂ. 

തുടക്കം തകർച്ചയോടെ ആയിരുന്നെങ്കിലും ഗ്ലെൻ മാക്‌സ്വെൽ, ദിനേശ് കാർത്തിക്ക് എന്നിവരുടെ മികച്ച പ്രകടനമാണ് ബാംഗ്ലൂർ ടീമിന് മികച്ച സ്കോർ നേടിക്കൊടുത്തത്. മക്സ്വെൽ 34 പന്തിൽ 55ഉം ദിനേശ് കാർത്തിക് 34 പന്തിൽ പുറത്താകാതെ 66 റൺസും നേടി.  ഷഹബാസ് അഹമ്മദ് പുറത്താകാതെ 32 റൺസ് നേടി. 

ഡേവിഡ് വാർണ്ണരുടെ ഒറ്റയാൾ പ്രകടനവും നായകൻ ഋഷഭ് പന്തിന്റെ പിന്തുണയും പക്ഷെ ഡൽഹിയെ രക്ഷിച്ചില്ല. വാർണർ 38 പന്തിൽ 66ഉം പന്ത്  17 പന്തിൽ 34 റൺസും നേടി. 3 വിക്കറ്റ് വീഴ്ത്തി ജോഷ് ഹെയ്സൽവുഡ്, 2 വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് സിറാജ് എന്നിവർ ആർസിബിക് വേണ്ടി തിളങ്ങി.

കാർത്തിക് ആണ് മാൻ ഓഫ് ദി മാച്ച്