ലക്‌നൗവിനെ തകർത്ത് ആർസിബി; ജയം 18 റൺസിന്

 | 
Rcb

ലക്‌നൗ സൂപ്പർ ജയന്റ്സിനെ തോൽപ്പിച്ച് ആർസിബി ഐപിഎൽ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കയറി. ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന കളിയിൽ 18 റൺസിനാണ് ആർസിബി ജയിച്ചത്. നായകൻ ഫാഫ് ഡുപ്ലെസിയുടെ ബാറ്റിംഗ് മികവിൽ (64 പന്തിൽ 96) 182 റൺസ് വിജയലക്ഷ്യം ഉയർത്തിയ ആർസിബി, എതിരാളികളെ 8ന് 163 എന്ന സ്കോറിൽ ഒതുക്കി. ജോഷ് ഹെയ്സൽവുഡ് 4 വിക്കറ്റ് വീഴ്ത്തി. 

ടോസ് നഷ്ടമായി ബാറ്റിംഗ് തുടങ്ങിയ ആർസിബിക്ക് ചമീര എറിഞ്ഞ ആദ്യ ഓവറിൽ 2 വിക്കറ്റ് നഷ്ടമായി. അഞ്ചാം പന്തിൽ അനൂജ് രാവത്തും തൊട്ടടുത്ത പന്തിൽ വിരാട് കോഹ്‌ലിയും പുറത്തായി. പിന്നീട് ഫാഫിനൊപ്പം മക്സ്വെൽ (23), ഷഹബാസ് അഹമ്മദ് (26) എന്നിവർ കൂട്ടുകെട്ട് ഉണ്ടാക്കി. 20 ഓവറിലെ അഞ്ചാം പന്തിൽ ആണ് ഫാഫ് പുറത്താവുന്നത്. 

മറുപടി ബാറ്റിംഗ് തുടങ്ങിയ ലക്‌നൗവിന് വേണ്ടി 46 റൺസ് നേടിയ ക്രുനാൽ പാണ്ഡ്യ ആണ് തിളങ്ങിയത്. നായകൻ രാഹുൽ 30 റൺസ് നേടി.