മിച്ചൽ മാർഷ് ഷോയിൽ തകർന്ന് രാജസ്ഥാൻ
May 12, 2022, 09:50 IST
| ഓൾറൗണ്ടർ മിച്ചൽ മാർഷ് ബാറ്റുകൊണ്ടും പന്ത് കൊണ്ടും തിളങ്ങിയ മത്സരത്തിൽ രാജസ്ഥാനെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ് പ്ലേഓഫ് പ്രതീക്ഷകൾ സജീവമാക്കി. ആർആർ ഉയർത്തിയ 161 എന്ന ലക്ഷ്യം 18.1 ഓവറിൽ ഡൽഹി മറികടന്നു. മിച്ചൽ മാർഷ് 62 പന്തിൽ 89ഉം ഡേവിഡ് വാർണർ 41 പന്തിൽ പുറത്താകാതെ 52 റൺസും നേടി.
പതിനൊന്നാം തവണയും ടോസ് നഷ്ടമായ രാജസ്ഥാൻ ബാറ്റിംഗിനിറങ്ങി. ഓപ്പണർ ജോസ് ബട്ലർ 7 റൺസിനും ജെയ്സ്വാൾ 17 റൺസിനും പുറത്തായി. എന്നാൽ മൂന്നാമനായി വന്ന ആർ. അശ്വിൻ നേടിയ 50 റൺസും പടിക്കൽ നേടിയ 48 റൺസുമാണ് അവരെ 160 എന്ന സ്കോറിലെത്തിച്ചത്. മാർഷ്, നോക്യ, സക്കറിയ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.
ഡൽഹി ഓപ്പണർ ശ്രീകർ ഭരത് ആദ്യ ഓവറിൽ പുറത്തായെങ്കിലും വാർണർ- മാർഷ് സഖ്യം 143 റൺസ് രണ്ടാം വിക്കറ്റിൽ കൂട്ടിച്ചേർത്തു.